breaking news
 വാർത്താവിലക്കുമായി ബന്ധപ്പെട്ട ഒരു പരാതിയും പരിഗണിക്കില്ലെന്നു കരുനാഗപ്പള്ളി സബ് കോടതി. രാഖുല്‍ കൃഷ്ണയുടെയും പത്രപ്രവര്‍ത്തക യൂണിയന്റെയും പരാതിയില്‍ ഇടപെടില്ല. നിലവിലെ വിധിയില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് ബസ് ഉടമകള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്
ത്രിപുരയിൽ വോട്ടെടുപ്പ് അവസാനിച്ചു. കാൽനൂറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിനെതിരെ തീവ്ര ഗോത്രവർഗകക്ഷിയായ ഐപിഎഫ്ടിയുമായുള്ള സഖ്യത്തിലൂടെ ബിജെപി വെല്ലുവിളി ഉയർത്തുന്നു. 60 അംഗ നിയമസഭയിലെ 59 സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. ഉച്ച കഴിഞ്ഞ് മൂന്നു മണിവരെ 65% പോളിങ് രേഖപ്പെടുത്തി. സ്ഥാനാർഥി മരിച്ചതിനാൽ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മാറ്റി. രാവിലെ ഏഴു മുതൽ വൈകിട്ട് നാലുവരെയായിരുന്നു പോളിങ്.

ജീവകാരുണ്യ പ്രവർത്തനത്തിൽ ക്ഷേത്രം മാതൃക

കൊട്ടരക്കര കിഴക്കേക്കര  അമ്മുമ്മക്കാവ്ഭഗവതി ക്ഷേത്രത്തില്‍ നടന്ന കാരുണ്യോല്‍സവം  ഏവര്‍ക്കും മാതൃകയായി.  ആഡംബരങ്ങളും ചെലവും  കുറച്ചു ആലംബഹീനരായ രോഗികള്‍ക്ക് ചികിത്സാസഹായം  നല്‍കിയാണ്‌ അമ്മൂമ്മക്കാവ് ഭഗവതിക്ഷേത്രം മറ്റു ക്ഷേത്രങ്ങള്‍ക്ക് മാതൃകയായത്. ക്ഷേത്രോപദേശക സമിതിയും, ക്ഷേത്രം ട്രസ്റ്റും സംയുക്തമായാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.

ദൈവാരാധനയോടൊപ്പം സഹജീവിയോടുള്ള കാരുണ്യവും, സഹായ മനസ്കതയുമാണ് ഭക്തിയുടെ അടിസ്ഥാനം എന്ന ആശയം സമൂഹത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ അമ്മൂമ്മക്കാവ് ക്ഷേത്രം ട്രസ്റ്റും ക്ഷേത്രോപദേശക സമിതിയും സംയുക്തമായി ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ ഉത്സവത്തില്‍ വൃക്ക തകരാറിലായ നിര്‍ധന യുവതിയായ സനിജ്യ കൃഷ്ണനു 55,000/- രൂപ ചികില്‍സാസഹായം നല്‍കിയാണ്‌ പദ്ധതിക്കു തുടക്കമിട്ടത്. തുടര്‍ന്ന് 5 പേര്‍ക്കു യഥാക്രമം  50000രൂപ വീതം ചികിത്സാസഹായം നല്‍കിയിരുന്നു. ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമായി നാം പണം  ചിലവാക്കുമ്പോള്‍ അതില്‍ ഒരംശം നിര്‍ധനരായ രോഗികള്‍ക്ക് നല്‍കുന്നതാണ് യഥാര്‍ത്ഥ ദൈവീകം എന്ന് മാനേജിംഗ് ട്രസ്റ്റീ രഞ്ജിത് ആര്‍ നായര്‍ പറഞ്ഞു.

ക്ഷേത്രോപദേശക സമിതി അംഗങ്ങളായ ജയകുമാര്‍,  ഷിജിന്‍, അനില്‍കുമാര്‍, പ്രശാന്ത്‌, തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password