breaking news
 വാർത്താവിലക്കുമായി ബന്ധപ്പെട്ട ഒരു പരാതിയും പരിഗണിക്കില്ലെന്നു കരുനാഗപ്പള്ളി സബ് കോടതി. രാഖുല്‍ കൃഷ്ണയുടെയും പത്രപ്രവര്‍ത്തക യൂണിയന്റെയും പരാതിയില്‍ ഇടപെടില്ല. നിലവിലെ വിധിയില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് ബസ് ഉടമകള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്
ത്രിപുരയിൽ വോട്ടെടുപ്പ് അവസാനിച്ചു. കാൽനൂറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിനെതിരെ തീവ്ര ഗോത്രവർഗകക്ഷിയായ ഐപിഎഫ്ടിയുമായുള്ള സഖ്യത്തിലൂടെ ബിജെപി വെല്ലുവിളി ഉയർത്തുന്നു. 60 അംഗ നിയമസഭയിലെ 59 സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. ഉച്ച കഴിഞ്ഞ് മൂന്നു മണിവരെ 65% പോളിങ് രേഖപ്പെടുത്തി. സ്ഥാനാർഥി മരിച്ചതിനാൽ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മാറ്റി. രാവിലെ ഏഴു മുതൽ വൈകിട്ട് നാലുവരെയായിരുന്നു പോളിങ്.

മോഷണ പ്രതി അറസ്റ്റിൽ

വിലകൂടിയ കാറുകളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന ആളെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചൽ കുമ്മിൾ ചെറുകരമുറിയിൽ പാറവിള വീട്ടിൽ പ്രഭാകരന്റെ മകൻ വിഷ്ണു (27) ആണ് അറസ്റ്റിലയാത്. കൊല്ലം ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലുളള മോഷണ വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്താൽ അഞ്ചൽ പോലീസാണ് അറസ്റ്റുചെയ്തത്.
കാറുകൾ വാടകയ്ക്ക് എടുത്ത് പകൽ സമയം കറങ്ങിനടന്ന് സ്ഥലം നോക്കിയശേഷം രാത്രി മോഷണം നടത്തുകയാണ് പതിവ്. റബ്ബർ മോഷണക്കേസിൽ ജയിലിൽ കിടന്നിട്ടുളള പ്രതി സംഘംചേർന്ന് മോഷണ പദ്ധതി തയ്യാറാക്കി ആയുധങ്ങളുമായി എത്തിയാണ് മോഷണം നടത്തുന്നത്. ചേറ്റുകുഴി സെൻജോർജ്ജ് പളളിവക റബ്ബർഷീറ്റ് പുരയിലെ മോഷണ ശ്രമത്തിനിടെ പ്രദേശവാസികൾ വളഞ്ഞപ്പോൾ വാടകയ്ക്ക് എടുത്ത വ്യാജ രജിസ്‌ട്രേഷൻ നമ്പർ പതിച്ച ഹോണ്ട അമേസ് കാർ ഉപേക്ഷിച്ച് പ്രതികൾ രക്ഷപെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് പിന്നീട് പ്രതിയെ പിടികൂടിയത്. അഞ്ചൽ പോലീസ് ഇൻസ്‌പെക്ടർ എം.അഭിലാഷിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തതിൽ ഇടമുളയ്ക്കൽ കല്ലുവിള വഹാബ്, കോട്ടുക്കൽ കാഞ്ഞിരവിള ധന്യാഭവനിൽ സുരേന്ദ്രൻ നായർ, പുത്തയം എസ്.എ.എസ് ബിൾഡിംഗ് അബ്ദുൽ സത്താർ, ചേറ്റുകുഴി നമ്പിശേരി വീട്ടിൽ ജോസഫിന്റെ വീട്ടിലെ മോഷണവും ഇയ്യാൾ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. അഞ്ചൽ എ.എസ്.ഐ മാരായ യു.അബ്ദുൽഖാദർ, കെ.ജി.തോമസ്, ഷാഡൊ എസ്.ഐ എസ്.ബിനോജ്, എ.എസ്.ഐ.മാരായ ഷാജഹാൻ, ശിവശങ്കരൻപിളള അജയകുമാർ, എസ്.സി.പി.ഒ മാരായ ആഷിർകോഹുർ, രാധാകൃഷ്ണപിളള, സി.എസ്.ബിനു, ജഹംഗീർ, ശ്രീകുമാർ, സി.പി.ഒ മാരായ ബാബുരാജ്, സിൽവാജോസഫ്, സുനിൽകുമാർ, ദേവപാലൻ, എസ്.ഐ.മണികണ്ഠൻ, എ.എസ്.ഐ സജ്ജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password