ദളിത് വിഭാഗത്തിലെ കശുവണ്ടി തൊഴിലാളി അത്യാസന്ന നിലയിൽ; മരുന്നു മാറിക്കുത്തിയതായി ബന്ധുക്കൾ .

എഴുകോൺ ESI യിൽ ചികിത്സയിലിരുന്ന ദളിത് വിഭാഗത്തിലെ വനിത കശുവണ്ടി തൊഴിലാളിയായ 61കാരിയെ മരുന്ന് മാറി കുത്തി അത്യാസന്ന നിലയിലാക്കിയതായി പരാതി. ആശുപത്രിയിൽ സംഘർഷാവസ്ഥ നിലനില്ക്കുന്നു. കഴിഞ്ഞ ദിവസമാണ് കുന്നിക്കോട് കാരിയായ ഇവരെ അസുഖത്തെ തുടർന്ന് പ്രവേശിപ്പിച്ചത്.എന്നാൽ, ഇന്ന് ( 3.07.17 )അസുഖം ഭേദപ്പെട്ടതായി പറയുന്നു.തുടർ ചികിത്സയുടെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മരുന്ന് കുത്തിവെയ്ക്കുകയും തുടർന്ന് അസുഖം വഷളാവുകയും ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു. ജീവൻ നിലനിർത്താൻ വെൻറിലേറ്ററിന്റെ ആവശ്യം ഉളളതിനാൽ എല്ലാ സംവിധാനവുമുള്ള ആംബുലൻസിന് വേണ്ടി പരക്കം പായുകയാണ് ആശുപത്രി അധികൃതർ .രോഗിയെ കുത്തിവെച്ച നഴ്സ് കൊല്ലം ആശ്രാമം ESI യിൽ ചികിത്സ തേടിയിരിക്കുകയാണ്.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password