breaking news
അതി ശക്തമായ മഴയെ തുടർന്നു് വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ച വരെ അതീവ ജാഗ്രത (റെഡ് അലർട്ട്) പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓഗസ്റ്റ് 17 വരെ അതിജാഗ്രതയും (ഓറഞ്ച് അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. ************ നിയമസഭാ – ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്ന കാര്യം ഇപ്പോൾ സാദ്ധ്യമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഇതിനായി ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി.റാവത്ത് പറഞ്ഞു. *********** ബുധനാഴ്‌ച നടക്കാനിരുന്ന നിറപുത്തരി ചടങ്ങുകൾക്കായി നെൽക്കതിരുകളുമായി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെയും സംഘത്തിന്റെയും യാത്ര നിറുത്തിവച്ചു. ബുധനാഴ്‌ച വൈകിട്ട് ആറരയോടെ ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുല്ലുമേട്ടിൽ എത്തിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയും കൂരിരിട്ടും കനത്ത മൂടൽമഞ്ഞും കാറ്റും കാരണം യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം രാത്രിയോടെ നീന്തൽ വിദഗ്‌ദ്ധരുടെ സഹായത്തോടെ ഏതാനും കറ്റകൾ സന്നിധാനത്ത് എത്തിച്ചു. ********** ഒക്‌ടോബര്‍ ഒന്നുമുതല്‍ ജി.പി.എസ് ഘടിപ്പിക്കാത്ത സ്‌കൂള്‍, കോളജ് ബസുകള്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനും മേല്‍നോട്ടത്തിനുമായി സിഡാക്കുമായി ചേര്‍ന്ന് ‘സുരക്ഷാമിത്ര’ എന്ന പേരില്‍ വാഹനനിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. *************** സിനിമാ ചിത്രീകരണത്തിനിടെ തെന്നിന്ത്യന്‍ താരം അമല പോളിന് പരിക്കേറ്റു. തമിഴ് ചിത്രമായ അതോ അന്ത പറവൈക്കു വേണ്ടി ആക്ഷന്‍ ചെയ്യുന്നതിനിടയിലാണ് അമലക്കു പരിക്കേറ്റത്. കൈക്കു പരിക്കേറ്റ താരം ഇപ്പോള്‍ കൊച്ചിയില്‍ ചികിത്സയിലാണ്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി.

രാജ്യത്ത് ജനാധിപത്യത്തിന് നേരെ കൈകൾ ഉയർന്നപ്പോഴൊക്കെ ശത്രുക്കൾക്കൊപ്പം നിന്നവാരാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെന്നും അവർ പറഞ്ഞു. ജനരക്ഷാ യാത്രക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.

ഇന്ത്യാ ചൈന യുദ്ധകാലത്ത് ചൈനയ്ക്കൊപ്പം നിന്ന അവർ പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ വിമർശിക്കുകയും ചെയ്തു. ഇന്ത്യൻ പട്ടാളത്തിനെതിരെ സംസാരിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നും ആ സ്ഥാനത്ത് തുടരുകയാണ്. അതിനെ അപലപിക്കാൻ പോലും സിപിഎം തയ്യാറാകാത്തത് ഈ നാടിനോടുള്ള അവരുടെ മാനസിക നിലയാണ് കാണിക്കുന്നത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനൊപ്പം ജിഹാദികൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതും കമ്മ്യൂണിസ്റ്റുകളാണ്.
കമ്മ്യൂണിസ്റ്റുകൾ ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരാണ്. കേരളത്തിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണ്. കൊലചെയ്തും ഭീഷണിപ്പെടുത്തിയും സിപിഎമ്മുകാർ ചെയ്തു വരുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുട്ട മറുപടി നൽകേണ്ടതുണ്ട്. കേരളത്തിൽ 286 ബിജെപി ആർ എസ്എസ് പ്രവർത്തകരാണ് കൊല ചെയ്യപ്പെട്ടത്. ഇതിൽ 84 പേരും മുഖ്യമന്ത്രിയുടെ നാട്ടുകാരാണ്. അധികകാലം ഇവർക്ക് ഈ ജനദ്രോഹ നടപടിയുമായി മുന്നോട്ടു പോകാനാവില്ല. ദില്ലിയിലെത്തി തന്നെ കണ്ടപ്പോൾ കേരളത്തിൽ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. എന്നാൽ അത് പാലിക്കപ്പെട്ടില്ല. കൊലപാതക രാഷ്ട്രീയത്തോട് എതിർപ്പുണ്ടെങ്കിൽ എം എം മണിയെ മന്ത്രിസഭയിൽ എടുക്കില്ലായിരുന്നു.
കേരളത്തിൽ ബലിദാനികളാകേണ്ടി വന്ന പ്രവര്‍ത്തകരുടെയും അവരുടെ കുടുംബങ്ങളുടേയും ത്യാഗം പാഴാവില്ല. അവർക്ക് നീതി ഉറപ്പാക്കും. അവരോടൊപ്പം ഈ രാജ്യത്തെ 11 കോടി ബിജെപി പ്രവർത്തകരുമുണ്ട്. കേരളത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. എന്നാൽ തോളോട് തോൾ ചേർന്ന് ഈ രാജ്യത്തെ മുഴുവൻ ബിജെപി പ്രവർത്തകരും അതിനെ ചെറുത്ത് തോൽപ്പിക്കുമെന്നും അവർ പറഞ്ഞു.
ചെങ്ങന്നൂർ നിയോജകണ്ഡലം പ്രസിന്‍റ് സജു ഇടക്കല്ലിൽ അദ്ധ്യക്ഷനായിരുന്നു. ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗർവാൾ, വി മുരളീധരൻ, പി കെ കൃഷ്ണദാസ്, എംടി രമേശ്, എ എൻ രാധാകൃഷ്ണൻ, കെ സുരേന്ദ്രൻ, ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് കെ സോമൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password