breaking news
 വാർത്താവിലക്കുമായി ബന്ധപ്പെട്ട ഒരു പരാതിയും പരിഗണിക്കില്ലെന്നു കരുനാഗപ്പള്ളി സബ് കോടതി. രാഖുല്‍ കൃഷ്ണയുടെയും പത്രപ്രവര്‍ത്തക യൂണിയന്റെയും പരാതിയില്‍ ഇടപെടില്ല. നിലവിലെ വിധിയില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് ബസ് ഉടമകള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്
ത്രിപുരയിൽ വോട്ടെടുപ്പ് അവസാനിച്ചു. കാൽനൂറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിനെതിരെ തീവ്ര ഗോത്രവർഗകക്ഷിയായ ഐപിഎഫ്ടിയുമായുള്ള സഖ്യത്തിലൂടെ ബിജെപി വെല്ലുവിളി ഉയർത്തുന്നു. 60 അംഗ നിയമസഭയിലെ 59 സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. ഉച്ച കഴിഞ്ഞ് മൂന്നു മണിവരെ 65% പോളിങ് രേഖപ്പെടുത്തി. സ്ഥാനാർഥി മരിച്ചതിനാൽ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മാറ്റി. രാവിലെ ഏഴു മുതൽ വൈകിട്ട് നാലുവരെയായിരുന്നു പോളിങ്.

സഹകരണ ബാങ്കുകള്‍ ആധുനികവത്കരിക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും സഹകരണ ബാങ്കുകള്‍ ആധുനികവത്കരിച്ച് പ്രസ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. രാമന്‍കുളങ്ങരയില്‍ കോസ്റ്റല്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ എട്ടാം ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി അഞ്ച് ശാഖകള്‍ കൂടി ഉടന്‍ തുടങ്ങുമെന്നും ഇതിന് റിസര്‍വ് ബാങ്ക് അനുമതി കിട്ടിയതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സഹകരണ നിക്ഷേപത്തില്‍ പകുതിയും കേരളത്തിന്റെ സംഭാവനയായത് സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് തെളിവാണ്. ഭീമന്‍ ബാങ്കുകളെ സൃഷ്ടിച്ച് സാധാരണക്കാരന്റെ ആവശ്യങ്ങള്‍ നിഷേധിക്കുന്ന കേന്ദ്രനയത്തില്‍ നിന്ന് മുക്തി നേടുന്നതിനാണ് ബാങ്ക് നല്‍കുന്ന എല്ലാ സേവനങ്ങളും ഉറപ്പാക്കിയുള്ള കേരള ബാങ്കെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. യുവാക്കളെ ബാങ്കുകളിലേക്ക് ആകര്‍ഷിക്കാന്‍ അത്യാധുനിക സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോസ്റ്റല്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ബേസില്‍ ലാല്‍ ഹ്യൂബര്‍ട്ട് അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍ വിശിഷ്ടാതിഥിയായിരുന്നു. കോര്‍പറേഷന്‍ മേയര്‍ വി. രാജേന്ദ്രബാബു, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സി. വി. പത്മരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password