breaking news
 വാർത്താവിലക്കുമായി ബന്ധപ്പെട്ട ഒരു പരാതിയും പരിഗണിക്കില്ലെന്നു കരുനാഗപ്പള്ളി സബ് കോടതി. രാഖുല്‍ കൃഷ്ണയുടെയും പത്രപ്രവര്‍ത്തക യൂണിയന്റെയും പരാതിയില്‍ ഇടപെടില്ല. നിലവിലെ വിധിയില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് ബസ് ഉടമകള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്
ത്രിപുരയിൽ വോട്ടെടുപ്പ് അവസാനിച്ചു. കാൽനൂറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിനെതിരെ തീവ്ര ഗോത്രവർഗകക്ഷിയായ ഐപിഎഫ്ടിയുമായുള്ള സഖ്യത്തിലൂടെ ബിജെപി വെല്ലുവിളി ഉയർത്തുന്നു. 60 അംഗ നിയമസഭയിലെ 59 സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. ഉച്ച കഴിഞ്ഞ് മൂന്നു മണിവരെ 65% പോളിങ് രേഖപ്പെടുത്തി. സ്ഥാനാർഥി മരിച്ചതിനാൽ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മാറ്റി. രാവിലെ ഏഴു മുതൽ വൈകിട്ട് നാലുവരെയായിരുന്നു പോളിങ്.

കാഴ്ചപ്പാട് – 2018

ഓള്‍ കേരള ഗോള്‍ഡ്‌ & സിൽവർ മര്‍ചൻസ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഴ്ചപ്പാട് 2018 സംഘടിപ്പിച്ചു.

കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലില്‍നടന്ന പരിപാടി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ബി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

സ്വര്‍ണവ്യാപാരികള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണെന്ന് അദ്ദേഹം  പറഞ്ഞു.

GST യുടെ വരവ് പ്രത്യക്ഷത്തിൽ സ്വർണ്ണ വ്യാപാര രംഗത്തെ പൊതുവെ പ്രതിസന്ധിയിലാക്കിയതായി Dr. B.ഗോവിന്ദൻ പറഞ്ഞു.

നോട്ടു നിരോധനത്തിനു ശേഷം സ്വർണ്ണ വ്യാപാര മേഖല തളർച്ചയിലാണ്.GST യും ഹാൾമാർക്കിംഗും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കി. പരിഹാരമായി GST റിട്ടേണുകൾ ലളിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിന് ശേഷം മാത്രമെ ഹാൾമാർക്കിംഗ് നിർബ്ബന്ധമാക്കാവൂ.രാജ്യത്ത് അഞ്ച് ലക്ഷത്തോളം സ്വർണ്ണ വ്യാപാരികളിൽ ഇരുപതിനായിരം പേർ മാത്രമാണ് ഹാൾമാർക്കിംഗ് ലൈസൻസ് എടുത്തിട്ടുള്ളത്. കേരളത്തിൽ മുവായിരത്തിന് മേൽ വ്യാപാരികളാണ് ഹാൾമാർക്കിംഗ് നേടീട്ടുള്ളതെന്ന് Dr. B.ഗോവിന്ദൻ പറഞ്ഞു.

സ്വർണ്ണ വ്യാപാര രംഗത്തെ സംരക്ഷിക്കാൻ മേഖലയിലെ വ്യാപാരികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് തുടർന്ന് സംസാരിച്ച ജില്ലാ വൈസ് പ്രസിഡന്റ് B. പ്രേമാനന്ദ് പറഞ്ഞു.

സ്വർണ്ണ വ്യാപാര മേഖല പൊതുവെ ഇപ്പോൾ സ്തംഭനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

ഗുട്സ് സര്‍വീസ് ടാക്സ് അഥവാ ജിഎസ്ടി സ്വര്‍ണ്ണവ്യാപാര രംഗത്ത് പ്രതിസന്ധിയ്ക്ക് ഇടവരുത്തിയിട്ടുണ്ടെങ്കിലും അത്  താത്കാലികം  മാത്രമാണെന്ന് ജി എസ് ടി യെ സംബന്ധിച്ച് ക്ലാസ്സ്‌ എടുത്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ്റ് അനന്തശിവം മണി പറഞ്ഞു.

വ്യാപാരികള്‍ കൃത്യമായി കണക്കുകള്‍ സൂക്ഷിച്ചാൽ  സ്വര്‍ണ്ണം വില്ക്കുമ്പോഴും വാങ്ങുമ്പോഴും കണക്കുകളിലെ സൂക്ഷ്മത കൂടുതല്‍ ഫലവത്താകുമെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു സംരഭത്തിനും തുടക്കം ചിലപ്പോള്‍ പ്രതിബധങ്ങള്‍ സൃഷ്ടിച്ചേക്കാം.  ജി എസ് ടി യെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍   ഉണ്ടായിരിക്കുന്നത് അതാണ്‌. അത് മറികടക്കാന്‍ പ്രയാസപ്പെടെണ്ടതില്ല.

സ്വര്‍ണവ്യാപാരികളുടെ ഇടയിലെ പ്രശ്നങ്ങള്‍ അസോസിയേഷന്‍ മുഖേന പരിഹരിച്ച് മുന്നോട്ടു പോകേണ്ടതാണ്. അധികൃതരുടെ ഇടയില്‍ ജി എസ് ടി യുമായി ബന്ധപ്പെട്ടു ചില അപാകതകള്‍ കടന്നു കൂടിയിട്ടുണ്ട്. അത് കോടതിയ്ക്ക് പോലും ബോധ്യപ്പെട്ടിട്ടുള്ളതാണ്. ചില വ്യാപാരികള്‍  ഈ അപാകതകളില്‍ പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി പരിഹാരം കാണാവുന്നതാണെന്നും അനന്തശിവംമണി പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ അധ്യക്ഷനായിരുന്നു.  നവാസ് പുത്തന്‍വീട്, എസ്. പളനി, ഹാഷിം കോന്നി, റിയാസ് മൊഹമ്മെദ്, അബ്ദുള്‍ മുത്തലിഫ് ചിന്നൂസ്, നാസര്‍ പോച്ചയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിസ് മുന്‍ കേരള ഡയറക്ടര്‍ ആര്‍. സി. മാത്യു, അലന്‍ പിന്റ്റോ, രവിചബ്ര, റിദ്ദീഷ് പരേഖ, രൂപേഷ് മാവിച്ചേരി, തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ്‌ എടുത്തു.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password