അഞ്ചലിൽ മദ്ധ്യവയസ്ക്കനായ പ്രവാസി മലയാളിക്കെതിരെ വധശ്രമം

അഞ്ചലില്‍ പ്രവാസിയായ മധ്യവയസ്കനെ ഭാര്യയും കാമുകനും ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചതായി പരാതി. അഞ്ചല്‍ അലയമണ്‍ സ്വദേശി സലാഹുദ്ദീനു നേരെയാണ് വധഭീഷണി ഉണ്ടായത്. സ്വത്ത് സംബന്ധിച്ച തര്‍ക്കമാണു  വധശ്രമത്തിനു പിന്നിലെന്ന് പരാതിയില്‍ പറയുന്നു.

32വർഷം വിദേശത്ത് ജോലി ചെയ്തിരുന്ന അഞ്ചല്‍ അലയമണ്‍ സല്‍വമന്‍സിലില്‍ സലാഹുദ്ധീനെയാണ് വധിക്കാന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ടു ഭാര്യയ്ക്കും അയല്‍വാസിയായ കാമുകനും എതിരെ ഇയാള്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി. 32 വർഷം വിദേശത്ത് ജോലി ചെയ്തു രോഗിയായി തിരുവനന്തപുരം ആര്‍സിസി യില്‍ ചികിത്സയില്‍ ഇരിക്കേ, ഭാര്യയും കാമുകനും വധിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. സലാഹുദ്ധീന്റെ പേരിലുള്ള 10 സെന്റ്‌ പുരയിടവും വീടും ഭാര്യയുടേ പേരിലേക്കു എഴുതണമെന്നു ആവശ്യപ്പെടുകയും, നിര്‍ബന്ധിപ്പിക്കുകയും ചെയ്തതായി പറയുന്നു. അതിനു വഴങ്ങാത്തതിനെ തുടര്‍ന്നാണ് വധശ്രമം ഉണ്ടായതെന്നാണ് പരാതി.

വധശ്രമം ഉണ്ടായതിനെത്തുടര്‍ന്നു വീടും സ്ഥലവും മരണശേഷം അവകാശം വെച്ചു നല്‍കികൊണ്ട് എഴുതി കൊടുത്തതായി സലാഹുദ്ദീന്‍ പറഞ്ഞു. വീടും സ്ഥലവും സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനു പുറമേ എട്ടു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിക്കുകയും 40 പവന്‍ സ്വര്‍ണ്ണവും എല്‍  ഐസി യിലെ രണ്ടു ലക്ഷം രൂപയും തട്ടിയെടുത്തതായും പരാതിയുണ്ട്. ഇത് സംബന്ധിച് ജില്ലാ കളക്റ്റര്‍ക്കും അഞ്ചല്‍ പോലീസിനും സലാഹുദ്ദീന്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ടു അഞ്ചല്‍ പോലിസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password