അഞ്ചല്‍ ഈസ്റ്റ് സ്കൂള്‍ സ്റ്റേഡിയം നിർമ്മാണം അനശ്ചിതത്വത്തിൽ

അഞ്ചല്‍ ഈസ്റ്റ്  സ്കൂള്‍ സ്റ്റെഡിയം നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയില്‍.

ദിവസവും നൂറു കണക്കിന് കായിക പരിശീലകര്‍ എത്തുന്ന അഞ്ചല്‍ ഈസ്റ്റ് സ്കൂള്‍ ഗ്രൗണ്ടിനാണ് ഈ അവസ്ഥ.കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയാണ് സ്റ്റേഡിയം നിര്‍മ്മാണത്തിനായി അഞ്ച് ലക്ഷം രൂപ തുക അനുവദിച്ചത്. ഇതിനെത്തുടര്‍ന്നാണ് സ്റ്റേഡിയം മോടിപിടിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, സ്കൂള്‍ കവാടത്തിനു മുന്‍വശത്തെ ഫില്ലറുകളും, സൈഡ് വാള്‍ കോണ്‍ക്രീറ്റും മാത്രമാണ് നടത്തിയത്. ഫണ്ട്‌ തികയില്ലെന്ന് പറഞ്ഞു കരാറുകാരന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചത് നിര്‍മ്മാണത്തെ സാരമായി ബാധിച്ചു. സ്റ്റേഡിയം നിര്‍മ്മാണത്തിനു നിലവില്‍ അനുവദിച്ച തുകയെക്കാള്‍ കൂടുതല്‍ തുക ആവശ്യമാണെന്ന് സ്കൂള്‍ അധികൃതരും പി ടി എ ഭാരവാഹികളും പറയുന്നു.നിര്‍മ്മാണം മുടങ്ങിയതോടെ കായിക പരിശീലനത്തിനെത്തുന്നവര്‍ ആശങ്കയിലായിരിക്കുകയാണ്. മുടങ്ങിക്കിടക്കുന്ന സ്റ്റേഡിയം നിര്‍മ്മാണം പുനരാരംഭിക്കണമെന്നും കായിക പരിശീലനത്തിന് അവസരം നല്‍കണമെന്നും കായിക പ്രേമികള്‍ പറയുന്നു.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password