പുത്തൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കുടുംബശ്രീ പ്രവര്‍ത്തകരാണ് തെരുവുനായ്ക്കള്‍ കടിച്ചുവലിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞിന്റെ ശരീരാവയവങ്ങള്‍ കണ്ടെത്തിയത്. പിന്നീട് പുത്തൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നിന്ന് കാലിന്റെയും കൈവിരലുകളുടെയും ഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ പ്രസവശേഷം ജീവനോടെയാണോ മരിച്ച ശേഷമാണോ ഉപേക്ഷിച്ചതെന്ന കാര്യം അന്വേഷിക്കും. സമീപ പ്രദേശത്തെ ആശുപത്രികൾ കേന്ദ്രീകരിച്ച് ഗർഭിണികളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password