breaking news
കന്യാസ്ത്രീകള്‍ തെരുവിലിറങ്ങാന്‍ കാരണം സഭയുടെ നിലപാടുകളാണെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തക സിസ്റ്റര്‍ അനുപമ. ***** പ്രളയത്തെത്തുടര്‍ന്ന് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കോഴ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധിദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ക്ലാസുകള്‍ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവിറക്കി. ***** പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ കെഎസ്‍യു പഠിപ്പുമുടക്കും. കെഎസ്‍യു പ്രവർത്തകരെ പൊലീസ് മർ‌ദ്ദിച്ചതിൽ പ്രതിഷേധിച്ചാണു സമരം. ***** ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന പരാതിയിൽ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. *****

വാഹനങ്ങൾ നിയമ ലംഘനം നടത്തിയാൽ …

ജില്ലയിൽ നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടികളുമായി മോട്ടോർ വാഹന വകുപ്പ് .
ബുധനാഴ്ച മുതൽ നടപടികൾ കർശനമാക്കുമെന്ന് കൊല്ലം ആർ ടി ഒ സജിത് .വി പറഞ്ഞു.
കൊല്ലം നഗരം വാഹന വർദ്ധനവിൽ പെട്ട് ഉഴലുമ്പോൾ, വാഹനങ്ങളുടെ നിയമം തെറ്റിയുള്ള യാത്ര കൂടുതൽ അപകടങ്ങൾ ക്ഷണിച്ച് വരുത്തുകയാണ്. സ്വകാര്യ ബസുകളും ആട്ടോറിക്ഷാകളും ഇക്കാര്യത്തിൽ ഒരു തത്വദീക്ഷയുമില്ലാതെ സഞ്ചാരം നടത്തുകയാണ്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിഗ്നൽ ലൈറ്റുകളും വാഹനങ്ങൾ നിയന്ത്രിക്കാൻ പോലീസുകാരും വാർഡൻമാരും ഉണ്ടെങ്കിലും ഇതുകൊണ്ടൊന്നും ഇതിന് പരിഹാരമാകുന്നില്ല. സ്വകാര്യ ബസുകളുടെ അമിതവേഗതയിലുള്ള ഓട്ടം പലപ്പോഴും അപകടങ്ങളാണ് ക്ഷണിച്ച് വരുത്തുന്നത്.ആട്ടോറിക്ഷാകളുടെ കാര്യവും പറയേണ്ടതില്ല. ഇരു വിഭാഗവും യാത്രക്കാരോട് പലപ്പോഴും സഭ്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നത്.
ഓരോ ബസ്‌ വേയിലും ബസ്സുകൾ നിർത്തേണ്ടതിന് പകരം തോന്നിയ സ്ഥലങ്ങളിലാണ് ഇവർ വാഹനം നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും.
ഇതിനെല്ലാം അടിയന്തിരമായി പരിഹാരം കാണാൻ മോട്ടോർ വാഹന വകുപ്പ് നടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരെ കണ്ടെത്തുകയും യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ആർ ടി ഒ സജിത് പറഞ്ഞു.
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. തീവ്ര പ്രകാശവുമായി പോകുന്ന വാഹനങ്ങൾ പിടികൂടും. വാഹനങ്ങൾ രൂപഭാവം വരുത്തി ശബ്ദ ക്രമീകരണം ഉച്ചസ്ഥായിയിൽ ആക്കിയാൽ നടപടിയുണ്ടാകും.
അമിത വേഗതയിൽ വാഹനങ്ങൾ ഓടിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആർ ടി ഒ പറഞ്ഞു.
ആർ ടി എ, എസ് ടി എ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പ്രാബല്യത്തിലാക്കുന്നത്.
നഗരത്തിൽ ആട്ടോറിക്ഷാകളുടെ അപര്യാപ്തത മുൻനിർത്തി അയ്യായിരത്തിന് താഴെ പുതിയ ആട്ടോറിക്ഷകൾക്ക് പെർമിറ്റ് നല്കും. അതിലെ ഡ്രൈവർമാർക്ക് ട്രാക്കിന്റെ സഹായത്തോടെ പരിശീലനം നല്കി, ആട്ടോ ഓടിക്കാൻ അവസരം നല്കും.
നിയമ ലംഘനം നടത്തുന്ന ഏതു വാഹനത്തെയും പിടികൂടാൻ നിരീക്ഷണ കാമറകൾ കൂടതൽ കാര്യക്ഷമമാക്കുമെന്നും ആർ ടി ഒ സജിത്.വി പറഞ്ഞു.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password