ടി.കെ ദിവാകരൻ സ്മാരകം നശിക്കുന്നു

  1. കൊല്ലം കോർപ്പറേഷന്റെ അധീനതയിലുള്ള ടി.കെ ദിവാകരൻ സ്മാരകം നശിക്കുന്നു.
    അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ലാത്തതിനാൽ കുട്ടികളുടെ പാർക്ക് കൂടിയായ ഇവിടം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.
    അടിയന്തിരമായി പരിഹാരം വേണമെന്നാണു് പൊതുവെയുള്ള ആവശ്യം.
    ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അനുരണനങ്ങൾ ഉണർത്തുന്ന വിസ്മയക്കാഴ്ചകൾ പാർക്കിലുള്ളത് ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.പ്രശസ്ത ചിത്രകാരൻമാരുടെ ചാരുതയേറിയ ശില്പങ്ങൾ അനശ്വരതയ്ക്ക് ദൃഷ്ടാന്തമായി നില്ക്കുന്നു. അതിൽ കരിങ്കൽ ശില്പമായ അമ്മയും കുഞ്ഞും അനിർവചനീയ ദൃശ്യഭംഗി വിഭാവന ചെയ്യുന്നു. പീരങ്കികളും രണഭേരി ഉയർത്തുന്ന മതിൽ ശില്പങ്ങളും വാത്യസ്ത നിറങ്ങളിലെ ഓടുകൾ കൊണ്ട് പാകി മനോജ്ഞമാക്കിയ ചുവർ ചിത്രങ്ങളും സ്മാരകത്തിന്റെ ചൈതന്യത്തെ കൂടുതൽ അർത്ഥവത്താക്കുന്നു. നിർഭാഗ്യമെന്ന് പറയട്ടെ! ഇന്നവയെല്ലാം ഒരു കണക്കിന് നാശം നേരിട്ടിരിക്കുകയാണു്. കാലങ്ങൾ പിന്നിട്ടുമ്പോഴും ഈ സ്മാരകത്തെ സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകാത്തത് അക്ഷന്തവ്യമാണ്.
 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password