breaking news
 വാർത്താവിലക്കുമായി ബന്ധപ്പെട്ട ഒരു പരാതിയും പരിഗണിക്കില്ലെന്നു കരുനാഗപ്പള്ളി സബ് കോടതി. രാഖുല്‍ കൃഷ്ണയുടെയും പത്രപ്രവര്‍ത്തക യൂണിയന്റെയും പരാതിയില്‍ ഇടപെടില്ല. നിലവിലെ വിധിയില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് ബസ് ഉടമകള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്
ത്രിപുരയിൽ വോട്ടെടുപ്പ് അവസാനിച്ചു. കാൽനൂറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിനെതിരെ തീവ്ര ഗോത്രവർഗകക്ഷിയായ ഐപിഎഫ്ടിയുമായുള്ള സഖ്യത്തിലൂടെ ബിജെപി വെല്ലുവിളി ഉയർത്തുന്നു. 60 അംഗ നിയമസഭയിലെ 59 സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. ഉച്ച കഴിഞ്ഞ് മൂന്നു മണിവരെ 65% പോളിങ് രേഖപ്പെടുത്തി. സ്ഥാനാർഥി മരിച്ചതിനാൽ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മാറ്റി. രാവിലെ ഏഴു മുതൽ വൈകിട്ട് നാലുവരെയായിരുന്നു പോളിങ്.

പുകയില പണ്ടകശാലയിലെ ഗണപതി ക്ഷേത്ര മാഹാത്മ്യം

നീണ്ട വര്‍ഷങ്ങള്‍ പഴക്കമുള്ള കൊല്ലത്തെ ഗണപതി ക്ഷേത്രം. ഇന്ന് ഈ ക്ഷേത്രം   കൊല്ലത്തെ പ്രധാന ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാണുന്നില്ല. കൊല്ലത്തു കല്ലുപലത്തിനു സമീപം പുകയില പണ്ടക ശാലക്ക് സമീപം സ്ഥിതി ചെയ്യുന്നു.

ജയസിംഹ കേരളവര്‍മന്‍  രാജാവിന്റെ കാലത്ത് നേത്രപുരം  ക്ഷേത്രമെന്നയിരുന്നു  ഇത് അറിയപ്പെട്ടിരുന്നത്.

കൊല്ലവര്‍ഷം 671 – ല്‍ രേഖ്പ്പെടുത്തിയ ഒരു ശിലാരേഖ ഈ ക്ഷേത്രത്തില്‍ ഉണ്ട്. എന്നാല്‍ ഈ ശിലാരേഖ ഇന്ന് ഇല്ലാതായിരിക്കുന്നു.

വലിയ ക്ഷേത്രമായിരുന്ന ഈ ഗണപതി ക്ഷേത്രം ചുറ്റുമുള്ള വസ്തു വകകള്‍ കയ്യേറിയതോടെ  ചുരുങ്ങി ചെറുതാവുകയായിരുന്നു

സമീപത്തായി കൊല്ലം തോട് വെട്ടിയപ്പോള്‍ അങ്ങനെയും കുറെ ഭാഗം ഇല്ലാതായി.

ക്ഷേത്രത്തിനു മുന്നില്‍ വെച്ച് കള്ളങ്ങള്‍ തെളിയിക്കുന്നതിനു സത്യം ചെയ്യിക്കുന്ന പതിവ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ മൂർത്തീമത് ഭാവങ്ങൾ ഏതു കോണിലുമുള്ള ശില്പത്തിൽ സ്പുരണം ചെയ്ത് കാണുന്നു.

ക്ഷേത്രത്തിനു ഇന്ന് പ്രതിബന്ധമായി നില്‍ക്കുന്നത് പുകയില പണ്ടകശാലയാണ്. ഇവിടെ ചെറുതും വലുതുമായ വാഹനങ്ങളില്‍ നിന്നും കയറ്റിറക്ക് നടക്കുന്നതിനാല്‍ ക്ഷേത്രത്തിന്റെ പവിത്രതയ്ക്കു തന്നെ കോട്ടം തട്ടുന്നതിനു കാരണമായിട്ടുണ്ട്.

എന്നിരുന്നാലും,  മനസ്സില്‍ ഉറഞ്ഞു കൂടിയ വിശ്വാസത്തില്‍ ഈശ്വരനെ തേടിയുള്ള സാഷ്ടംഗ നമസ്കാരത്തിലും മറ്റും വിളികേള്‍ക്കുന്ന വിഗ്നേശ്വരൻ വിഘ്നങ്ങൾ  അകറ്റി ഭക്തര്‍ക്ക്‌ സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്തു വരുന്നു…

 

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password