breaking news
യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ ജോബ് മാത്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. തിരുവല്ല മജിസ്ട്രേട്ടിന്റേതാണ് നടപടി. രാത്രി 7.30 ഓടെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച വൈദികനെ നാട്ടുകാര്‍ കൂകിവിളിച്ചു. കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തി രാവിലെ 10.30 ഓടെ ജോബ് മാത്യു കീഴടങ്ങിയിരുന്നു.  * * * ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിച്ച് മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി മഠം. ബിഷപ്പിനെതിരെ നടപടി എടുക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മദര്‍ സുപ്പീരിയര്‍ ജനറല്‍ റജീന പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിക്ക് കത്തയച്ചു. * * * ആത്മീയ ദൗത്യ നിർവഹണത്തിൽ യാതൊരുവിധ വീഴ്‌ചയും വരാതിരിക്കാൻ വൈദികർ ബദ്ധശ്രദ്ധ ചെലുത്തണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും ഓർത്ത‍‍ഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. * * * കേരളത്തിന്റെ തീരദേശ മേഖലകളിൽ ശക്തമായ കാറ്റിന്​ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്​. * * * തിരുവനന്തപുരം ഗവ. ലോ കോളേജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം. കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഇതിനിടെ പോലീസ് വാനിന് നേരെ എസ്.എഫ്.ഐ ആക്രമണം നടന്നു. കാമ്പസിൽ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. * * * ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പെ ബി​ജെ​പി​ക്കെ​തി​രാ​യ മ​ഹാ​സ​ഖ്യ​ത്തി​നു സാ​ധ്യ​ത​യി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം മാ​ത്ര​മേ അ​ത്ത​ര​മൊ​രു സ​ഖ്യ​ത്തി​നുസാ​ധ്യ​ത​യു​ള്ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. * * *

ചവറ ബസ്‌സ്റ്റാന്റിന് തീരാശാപം

ചവറ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ചവറ ബസ്‌ സ്റ്റാന്റ് അധികൃതരുടെ അവഗണന ഏറ്റുവാങ്ങുന്നു. ഒരു അടിസ്ഥാന സൗകാര്യവുമില്ലാതെയാണ് ബസ്‌ സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നത്.അധികൃതരുടെ അനാസ്ഥയില്‍ പൊതുവേ പ്രതിഷേധം ഉയരുകയാണ്.

ബസ്‌ സ്റ്റാന്‍ഡിന് പൊതുവേ തീരാശാപമാണുള്ളത്. നീണ്ട വര്‍ഷങ്ങളായിട്ടും ബസ്‌ സ്സ്റ്റാന്‍ടിന്റെ ശോചനീയാവസ്ഥക്കു  ഗ്രാമപഞ്ചായത് അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചു കാണുന്നില്ല.

പൊതുവേ സ്ഥലപരിമിതിയുള്ള ബസ്‌ സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍കൂടാതെ ഒരു ഭാഗത്ത് ഓട്ടോറിക്ഷകളും പാര്‍ക്ക് ചെയ്യുന്നു. ഈ സ്റ്റാന്‍ഡില്‍ KSRTC  ബസുകള്‍ കയറാറില്ല. പകരം ബസ്‌ സ്റ്റാന്ടിനു മുന്നിലെ റോഡിലാണ് ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.

സ്റ്റാന്റിലെ കാത്തിരുപ്പ് കേന്ദ്രത്തിന്റെ സ്ഥിതി വളരെ പരിതാപകരമാണ്.യാത്രകാര്‍ക്ക് അതില്‍ കയറി  നില്‍ക്കാനോ ഇരിക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത്. ഇരിക്കാന്‍  സംവിധാനമില്ലെന്നുള്ളതാണ് എടുത്തു പറയത്തക്ക പ്രത്യേകത.  സ്റ്റാന്റിനകം മാലിന്യങ്ങള്‍ കൊണ്ട് തീര്‍ത്തും വൃത്തിഹീനമാണ്. ശുചിമുറിയുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. അത്രക്കും വൃത്തിഹീനമായി കിടക്കുകയാണ്. മൂക്ക് പൊത്താതെ സമീപം നില്ക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ശുചിമുറിയില്‍ വെള്ളമില്ലാത്തതിനാല്‍ പ്രാഥമിക കൃത്യം നിർവ്വഹിക്കാനുമാകുന്നില്ല.

യാത്രക്കാര്‍ക്ക് പുറമേ,  ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്വകാര്യ ബസ്‌ ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും ആണ്. വാക്കുകള്‍ക്കു അധീതമായി ശുചിമുറി വൃത്തിഹീനമായി കിടക്കുകയാണ്.

കാത്തിരുപ്പ് കേന്ദ്രത്തിന്റെ ചുവരുകള്‍ എല്ലാം പോസ്റ്ററുകള്‍ കൊണ്ട് വികൃതമായിരുക്കുന്നു. കാത്തിരുപ്പ് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് ബസ്‌, ഓട്ടോ റിക്ഷ തൊഴിലാളികള്‍ ബന്ധപ്പെട്ടവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

സ്റ്റാന്റിലെ റോഡ്‌ഭാഗങ്ങള്‍ ടാറിംഗ് ഇളകി കുണ്ടും കുഴിയും ആയതിനാല്‍ ബസ്സുകള്‍ക്ക് പാര്‍ക്കു ചെയാനും കഴിയാത്ത അവസ്ഥയാണുള്ളത്. മഴയായാല്‍ കുഴികളില്‍ വെള്ളം  നിറയുന്നതിനാല്‍ ബസ്‌ നിര്‍ത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനും കഴിയുന്നില്ല.  ചിലപ്പോള്‍ കുഴികളില്‍ വീണു അപകടം സംഭവിക്കുന്നതും സാധാരണമാണ്.

സ്റ്റാന്റിലെ ഹൈമാസ്റ്റ്‌ലൈറ്റിന്റെ ചില ലൈറ്റുകള്‍ പ്രകാശിക്കാത്തതിനാല്‍ രാത്രിയായാല്‍ മതിയായ പ്രകാശവും ലഭിക്കുന്നില്ല.  ഹൈമാസ്റ്റ് ലൈറ്റു സ്ഥാപിച്ചിരിക്കുന്ന റൌണ്ട് ഭാഗത്ത്‌ പോച്ചയും മറ്റു ചെടികളും വളര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്.

ഇതൊക്കെ കാണിക്കുന്നത് ചവറ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ സ്റ്റാന്റിനോടുള്ള  തികഞ്ഞ അവഗണനയും അനാസ്ഥയുമാണെന്നു യാത്രക്കാരും മറ്റുള്ളവരും ഒന്നടങ്കം ആരോപിക്കുന്നു.

 

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password