breaking news
ശബരിമലയില്‍ മണ്ഡലകാലത്ത് എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലീസിന്റെ പാസ് നിര്‍ബന്ധമാക്കി. മണ്ഡലകാലത്ത് തീര്‍ഥാടകര്‍ പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് ഉറപ്പാക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. ***** ആചാരലംഘനമുണ്ടായാൽ ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചു. തന്ത്രി അഭിപ്രായം തേടിയതായി പി.എസ്.ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകാൻ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോർഡ് കമ്മിഷണർ ആവശ്യപ്പെട്ടിരുന്നു.

ഗണകർ അവഗണിക്കപ്പെടുന്നു

ഗണകസമുദായത്തെ അവഗണിക്കുന്നു.
കേരളത്തിലെ കളരിപ്പണിക്കർ, ഗണകൻ, കണിശൻ, കളരിക്കുറുപ്പ് തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്ന അവാന്തരവിഭാഗങ്ങളെ ഒന്നിച്ചു നിർത്തി 1995 ൽ രൂപീകരിച്ച സംഘടനയാണ് ” കളരിപ്പണിക്കർ ഗണക കണിശസഭ “. അന്നു മുതൽ ഇന്നുവരെ സമുദായ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടന നൂറ് കണക്കിന് നിവേദനങ്ങളാണ് സർക്കാരിൽ സമർപ്പിച്ചിട്ടുളളത്. അപ്പോഴെല്ലാം കാലാകാലങ്ങളായി മാറി വരുന്ന സർക്കാരുകൾ ഇവരുടെ ആവശ്യങ്ങൾക്കെതിരെ പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് നടത്തുന്നതെന്ന് പറയുന്നു. നിലവിലെ സംവരണ മാനദണ്ഡങ്ങൾ തിരുത്തിയെഴുതി ന്യൂനപക്ഷ വിഭാഗമായ ഗണകസമുദായത്തിന് കൂടി വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ സംവരണം ലഭ്യമാകത്തക്ക വിധത്തിൽ നിയമനിർമ്മാണം നടത്തേണ്ടത് അനിവാര്യമാണ്.

നൂറ്റാണ്ടുകൾക്ക് മുമ്പേ സാക്ഷര കേരളത്തിന്റെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ച് കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിലേക്ക് അക്ഷരാമൃതം എന്ന കൊടുത്ത നിലത്തെഴുത്താശാൻമാർ ഉൾപ്പെട്ട വിഭാഗമാണ് ഗണകസമുദായം. പക്ഷേ ഈ വിഭാഗത്തിന് കോളേജോ ,സ്കൂളോ മറ്റ് യാതൊരു വിദ്യാഭ്യാസ സ്ഥാപനങ്ങളോ, അനുവദിച്ചു തന്നിട്ടില്ല.അവർക്കൊപ്പം നിന്നതോ പിന്നിൽ നിന്നതോ ആയ മറ്റ് പല സമുദായങ്ങൾക്കും മാറി മാറി വന്ന സർക്കാരുകൾ പലതും അനുവദിച്ചു കൊടുത്തപ്പോൾ ഗണകസമുദായം മാത്രം എല്ലായിടത്തും തഴയപ്പെട്ടതായി ആരോപിക്കുന്നു.

ഗണകന്റെ പാരമ്പര്യ കുലത്തൊഴിലായ ജ്യോതിഷത്തെ മറ്റ് പല സമുദായങ്ങളും കച്ചവട മന:സ്ഥിതിയോടെ ഉപയോഗിച്ചതു മൂലം വലിയ പ്രതിസന്ധിയിലൂടെയാണ് ഗണകന്റെ കുലത്തൊഴിൽ കടന്നു പോകുന്നത്. ദുർമന്ത്രവാദം, ആഭിചാരം മുതലായവ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ദുർമാർഗ്ഗങ്ങളിലേക്ക് കൊണ്ടുപോയി പിടിക്കപ്പെട്ട എല്ലാ ജ്യോത്സൻമാരും മറ്റ് സമുദായങ്ങളിൽ നിന്നും കടന്നു വന്നവരാണ്. യാതൊരുവിധ ലാഭേച്ഛയും കൂടാതെ ജനനന്മയ്ക്ക് വേണ്ടി മാത്രമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഗണകസമുദായത്തിൽ മാത്രം ഉൾപ്പെട്ട ജ്യോത്സ്യൻമാർക്ക് ക്ഷേമനിധി പെൻഷൻ അനുവദിച്ചു കൊണ്ട് മുൻകാല സർക്കാർ ജ്യോതിഷത്തിൽ ഗണകന്റെ അധികാരികതയ്ക്ക് അടിവര ഇട്ടിട്ടുണ്ട്. എന്നാൽ മറ്റ് സമുദായങ്ങൾ ജ്യോതിഷത്തെ മോശമായി കൈകാര്യം ചെയ്യുക വഴി അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലെന്ന നീരാളിയുടെ ആക്രമണത്തെ നേരിടേണ്ടി വരുന്നതും ഗണകനാണെന്നു പറയുന്നു.

 

 

0 Comments

    Leave a Comment

    Login

    Welcome! Login in to your account

    Remember me Lost your password?

    Lost Password