29.2 C
Kollam
Friday, June 2, 2023
HomeLifestyleHealth & Fitnessവളർച്ചയില്ലാത്ത സ്തനങ്ങൾ; അവിവാഹിതരായ യുവതികളിൽ അപകർഷതാ ബോധത്തിന് വഴിയൊരുക്കുന്നു

വളർച്ചയില്ലാത്ത സ്തനങ്ങൾ; അവിവാഹിതരായ യുവതികളിൽ അപകർഷതാ ബോധത്തിന് വഴിയൊരുക്കുന്നു

യുവതികളെ മാനസികമായി വല്ലാതെ അലട്ടുന്ന നീറുന്ന പ്രശ്നമാണിത്. ശരീരം തടിച്ച താണെങ്കിലും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായി കാണുന്നു. മെലിഞ്ഞവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. സ്ത്രീ സൗന്ദര്യത്തിൽ ആകർഷണീയതയ്ക്ക് പ്രമുഖ സ്ഥാനം വഹിക്കുന്നതാണ് സ്തനത്തിന്റെ പാകത്തിനൊത്ത വളർച്ച. ഇത് പുറമെ പരിഹരിക്കാൻ പല യുവതികളും പാഡ് വെച്ച് താത്ക്കാലിക പരിഹാരം കാണുന്നു. എങ്കിലും ഇതൊരു പോരായ്മയാണെങ്കിലും ദാമ്പത്യത്തിന് എന്തെങ്കിലും പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം ഇവരെ മാനസികമായി ദുർബലരാക്കുന്നു.

ശരിയായ വളർച്ചയുണ്ടാകാൻ എന്താണ് പ്രതിവിധി

സ്തനങ്ങളുടെ വളർച്ച പലപ്പോഴും ശരീര വളർച്ചയുമായി പൊരുത്തപ്പെടാറില്ല. ഇത് അല്പം അപകർഷതാ ബോധത്തിന് ഇടവരുത്തുമെങ്കിലും ഗർഭധാരണത്തിനും മുലയൂട്ടലിനും ഒരു തടസവും ഉണ്ടാക്കില്ലെന്നാണ് വസ്തുത. മറ്റ് തടസങ്ങളും സൃഷ്ടിക്കില്ല.

ഹോർമോൺ ചികിത്സ, പ്ളാസ്റ്റിക് സർജറി എന്നീ ചികിൽസകൾ കൊണ്ട് സ്തനങ്ങളുടെ വലിപ്പം കൂട്ടാമെങ്കിലും ഇത് ഗുണത്തേക്കാൾ ഏറെ ദോഷത്തിന് ഇടവരുത്താനാണ് സാധ്യത.

സ്തന വലിപ്പം കുറഞ്ഞ യുവതികൾ വിഷമിക്കേണ്ട കാര്യമില്ല. വലിപ്പം കൂട്ടാൻ പലരും ചില എക്സസൈസുകൾ പറയുന്നുണ്ടെങ്കിലും അത് അത്ര ഫലപ്രദമല്ല. ചിലർക്ക് വിവാഹ ശേഷം ഇക്കാര്യത്തിൽ ചെറിയ തോതിൽ വ്യതിയാനം ഉണ്ടായി കാണുന്നു. എന്നിരുന്നാലും വലിയ ഒരു ഫലപ്രാപ്തിയിൽ എത്താൻ കഴിഞ്ഞെന്ന് വരില്ല. മനസിനെ പക്വമാക്കിയെടുക്കുകയാണ് ഏറ്റവും പ്രധാനം.

സ്തനങ്ങളുടെ വളർച്ച കൂടിയ യുവതി

സ്തനങ്ങളുടെ വളർച്ച കൂടിയ യുവതികളിലും മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന കാര്യം ഈ അവസരത്തിൽ വിസ്മരിക്കരുത്.

- Advertisment -

Most Popular

- Advertisement -

Recent Comments