ശ്രീലങ്കന്‍ ഹോട്ട് താരം മലയാളത്തില്‍

  ശ്രീലങ്കന്‍ ഹോട്ട് നായിക പ്യൂമി ഹന്‍സമാലി മലയാളത്തില്‍. അനില്‍ സംവിധാനം ചെയ്യുന്ന ലക്‌നൗ എന്ന ചിത്രത്തിലൂടെയാണ് മലായളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശ്രീലങ്കയിലെ പ്രശസ്ത മോഡലും യുവപ്രേക്ഷകരുടെ ആവേശവുമായ പ്യൂമിയുടെ വീഡിയോകള്‍ ഏറെ വൈറലാണ്.
മലയാളത്തിലും ആസ്വാദകരുള്ള ഈ യുവനടി തന്റെ ആദ്യ മലയാള ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ജൂണ്‍ ആദ്യവാരം ലക്‌നൗവില്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ പേരും ലക്‌നൗ എന്നു തന്നെ.
ഐറിഷ് ഗ്രീന്‍ ഫിലിംസിന്റെ ബാനറില്‍ ബീന ഉണ്ണികൃഷ്ണനും പൗലോസ് ജോണുമാണ് ചിത്രം നിര്‍മിക്കുന്നത്. ഏറെ പുതുമയുള്ള ചിത്രത്തില്‍ മൈഥിലിയും പ്രധാന വേഷത്തിലെത്തുന്നു. ക്യാമറ: സന്തോഷ് അഞ്ചല്‍.
 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password