സിസ്റ്റർ സൂസന്റെ മരണം

പത്തനാപുരത്ത് കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ സൂസന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അന്നനാളത്തില്‍ നിന്ന് നാഫ്ത്തിലിന്‍ ഗുളിക കണ്ടെടുത്തു.

ഇടതുകൈത്തണ്ടയിലേത് ആഴത്തിലുള്ള മുറിവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. മരണകാരണത്തെക്കുറിച്ചുള്ള പോലീസ് അനുമാനങ്ങളിങ്ങനെ: നാളുകളായി ഉദരസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കന്യാസ്ത്രീ കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ശനിയാഴ്ച തിരുവല്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ബന്ധുക്കളെ വിളിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിഷമത്തിലാണെന്ന് പറയുകയും ചെയ്തു. ഇതിന് ശേഷം ഇടതുകൈത്തണ്ട മുറിച്ച് കന്യാസ്ത്രീ ആത്മഹത്യയ്ക്കു ശ്രമിച്ചിരിക്കാം. ഇത് വിജയിക്കാതെ വന്നതോടെ വലതുകൈയിലും മുറിവുണ്ടാക്കി. ഇടതുകൈയിലേത് ആഴത്തിലുള്ള മുറിവായിരുന്നു. വേദന വന്നതോടെ നാഫ്തലിന്‍ ഗുളിക കഴിച്ചു. ഇതിന് ശേഷം മുറിയില്‍ നിന്നും ഇറങ്ങിയോടി കിണറ്റിലേക്ക് ചാടി. മുറിക്കുള്ളിലും കിണറിന്റെ പടികളിലും രക്തക്കറ കണ്ടെത്തിയതിന്റെ കാരണം ഇതായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. മരണകാരണം ശ്വാസ നാളത്തില്‍ വെള്ളം കയറിയാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പുനലൂരിലേക്ക് കൊണ്ടു പോയി. പത്തനാപുരത്താണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password