സമൂഹ നന്മയും ജന സേവനവും

കേരളത്തിലെ ആദ്യ ജൈവകൃഷി പ്രമോട്ടറും ടി.വി സംസ്ക്കാര ചാനൽ ഡയറക്ടർ ബോർഡ് അംഗവുമായ മോനി മാത്യു പണിക്കരുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് പ്രളയത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ഒരു യുവാവിന്റെയും ഉറ്റവർ നഷ്ടപ്പെട്ട ഒരു സാധു പെൺകുട്ടിയുടെയും വിവാഹം നടത്തി മാതൃകയായി.


യുവാവും യുവതിയും പരസ്പരം വിവാഹിതരാകുമ്പോൾ, ഒരു സാമൂഹിക പ്രതിബദ്ധതയ്ക്ക് വേദി ഒരുങ്ങുകയായിരുന്നു.
വിവിധ മേഖലകളിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.


കൊട്ടാരക്കര എഴുകോൺ മാറനാട് ജെ.ജെ ആഡിറ്റോറിയത്തിൽ ചടങ്ങിന് സാക്ഷ്യം വഹിക്കുമ്പോൾ, മോനി മാത്യു പണിക്കർ എന്ന വ്യക്തിയുടെ വ്യക്തിത്വം മാതൃകാപരമാകുകയായിരുന്നു.
തുടർന്നും സമൂഹ നന്മയ്ക്കുതകുന്ന നടപടികൾ സ്വീകരിക്കുമെന്ന് മാത്യു പണിക്കർ പറഞ്ഞു.
ചടങ്ങിൽ സിനിമ, ടി.വി താരവും, സംവിധായകനുമായ രമേഷ് ഗോപാലിനെ മാത്യു പണിക്കർ ആദരിച്ചു.


മാത്യു പണിക്കർ രചിച്ച “നെടുങ്കയം ” നോവലിന്റെയും “രണ്ടാം വരവ് ” എന്ന പുസ്തകത്തിന്റെയും പ്രകാശനം നടന്നു.


മോഹൻ ശാസ്താംകോട്ട ചടങ്ങുകൾക്ക് നേതൃത്വം നല്കി.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password