breaking news
ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന നടന്‍ കൊല്ലം തുളസിയുടെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമല സ്ത്രീപ്രവേശത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദപരാമര്‍ശം. *** ലോക വ്യാപകമായി അടുത്ത 48 മണിക്കൂറിനിടെ ഇന്റര്‍നെറ്റ് പണിമുടക്കാന്‍ സാധ്യത. സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിഎന്‍എസ് അപ്‌ഡേറ്റ് ചെയ്യുന്നതിനിടെയാണ് വിവിധ സെര്‍വറുകള്‍ പണിമുടക്കുക. എന്നാല്‍ നിമിഷ നേരത്തേക്ക് മാത്രമായിരിക്കും ഇത്.

ഓട്ടിസം സപ്പോർട്ട് അവാർഡ്

സെന്റർ ഫോർ ഓട്ടിസം ഇന്ത്യ ഏർപ്പെടുത്തിയ ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഓട്ടിസം സപ്പോർട്ട് അവാർഡിന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ , ഗായിക പത്മശ്രീ കെ എസ്‌ ചിത്ര , ഡോക്യൂമെന്ററി സംവിധായകൻ ബൈജുരാജ് ചേകവർ എന്നിവർ അർഹരായി . ലോക പ്രശസ്‌ത ആസ്ട്രേലിയൻ സംഗീതജ്ഞൻ അലക്‌സാണ്ടർ ബ്രിഗേർ , ജേക്കബ് ചെറിയാൻ ( ഓസ്കർ ഗ്രൂപ്പ് ചെയർമാൻ ) , റോസ്മേരി (സോഷ്യോ കൾച്ചറൽ എക്സ്ചേഞ്ച് ) എന്നിവർക്ക് സി എ ഐ സ്‌പെഷൽ അവാർഡ് നൽകും .

ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ജൂറി കമ്മിറ്റി അംഗങ്ങളായ മുൻ ഡി ജി പി ജേക്കബ് പുന്നൂസ് ( ജൂറി ചെയർമാൻ ) , ഫ്രാങ്ക് പി തോമസ് ( ഡയറക്ടർ & ബിസിനസ്സ് ഹെഡ് , ഏഷ്യനെറ്റ് ) ഡോക്ടർ മിനി കുര്യൻ ( ചെയർ പേഴ്സൺ സി എ ഐ ) എന്നിവർ അറിയിച്ചു .

പ്രമുഖ ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത വെങ്കല ശിൽപ്പവും പ്രശസ്തി പത്രവും സപ്തംബർ 25 ന് എറണാകുളം ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സിംഫണി നിശയിൽ വെച്ച് വിതരണം ചെയ്യും .

ലോക പ്രശസ്‌ത മ്യൂസിക് ബാൻഡായ ആസ്ട്രേലിയൻ വേൾഡ് ഓർക്കസ്ട്രയുടെ കീഴിൽ നൂറിലേറെ വിദേശ സംഗീതജ്ഞർ ലൈവ് സിംഫണി ഒരുക്കുന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ പ്രതിനിധികൾ അടക്കം ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നുണ്ട് .

കേരളത്തിൽ ആദ്യമായാണ് പൂർണ്ണമായും വിദേശികൾ നയിക്കുന്ന ഇത്തരമൊരു അപൂർവ്വ സംഗീത ആവിഷ്ക്കാരം നടക്കുന്നത് . ഉച്ചഭാഷിണി അടക്കമുള്ള യാതൊരു കൃത്രിമ ശബ്ദ സംവിധാനവും ഇല്ലാതെ സംഗീത ഉപകരണങ്ങളുടെ സ്വാഭാവിക ശബ്ദത്തിലാണ് സിംഫണി അരങ്ങേറുക . ഏഷ്യയിൽ തന്നെ ഇത്തരം പ്രോഗാമുകൾ ഒരുക്കാവുന്ന സൂക്ഷ്മ ശബ്ദ നിശബ്ദ നിയന്ത്രണമുള്ള ഹാളുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ബോൾഗാട്ടിയിലെ ലുലു ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്റർ . ചാർട്ട് ചെയ്ത പ്രത്യേക വിമാനത്തിലാണ് സംഗീത സംഘം കൊച്ചിയിൽ എത്തുന്നത് .

മാസങ്ങൾക്ക് മുമ്പേ ഒരുക്കങ്ങൾ ആരംഭിച്ച ഈ സിംഫണി രാവിന്റെ ലാഭ വിഹിതം കേരളത്തിന്റെ പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സെന്റർ ഫോർ ഓട്ടിസം ഇന്ത്യ ചെയർ പേഴ്സൺ ഡോക്ടർ മിനി കുര്യൻ അറിയിച്ചു .

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password