breaking news
കേരളത്തില്‍ ഇടതുപക്ഷത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിച്ച് റിപ്പബ്ലിക് ടിവി-സി വോട്ടര്‍ സര്‍വേ ഫലം. 40.1 ശതമാനം വോട്ടുകള്‍ നേടി യുപിഎക്ക് 16 സീറ്റുകള്‍ ലഭിക്കും. എന്നാല്‍ 19.7 ശതമാനം വോട്ട് നേടിയാലും എന്‍ഡിഎക്ക് ഒരു സീറ്റിലും വിജയിക്കാനാവില്ല. എല്‍ഡിഎഫിന് 29.3 ശതമാനം വോട്ടുകള്‍ മാത്രമെ ലഭിക്കുകയുള്ളൂ. **** ശബരിമലയില്‍ സുപ്രീംകോടതി വിധി പ്രകാരമുള്ള യുവതീ പ്രവേശനം നടപ്പിലാക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ളവ ഒരുക്കേണ്ടതുണ്ടെന്ന് സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ***** പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ അദ്ദേഹത്തിനെതിരെ പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് ആവശ്യം. വാരണാസിയിലെങ്ങും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

സുസ്ഥിര വികസന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നു

ഐക്യ രാഷ്ട്രസഭ മൂന്ന് വർഷങ്ങൾക്ക് മുമ്പ് അംഗീകരിച്ച സുസ്ഥിര
വികസനമെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായുള്ള പ്രാഥമിക നാഴികക്കല്ലുകൾ ഇന്ത്യ താണ്ടിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി യു.എൻ.ജനറൽ അസംബ്ലിയിൽ പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ച് യു.എൻ.ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുകയായിരുന്നു പ്രേമചന്ദ്രൻ. സുസ്ഥിര വികസനത്തിൽ ഇന്ത്യ താത്വിക ഘട്ടത്തിൽ നിന്നും പ്രവർത്തി പഥത്തി
ലേക്കുള്ള പ്രയാണം ആരംഭിച്ചു. 2030 ഓടെ സുസ്ഥിര വികസനം എന്ന
ലക്ഷ്യത്തിലെത്തുന്നതിനുള്ള യാത്രയിലാണ് രാജ്യം. ഇതിലേക്കുള്ള
പദ്ധതി പ്രവർത്തനം മൂന്ന് വർഷം മുൻപ് ആരംഭിച്ചു. സുസ്ഥിര വിക
സന യജ്ഞത്തിൽ പങ്കാളികളായ 110 രാജ്യങ്ങളോടൊപ്പം കഴിഞ്ഞ മൂന്ന്
വർഷത്തെ സ്വമേധയാ ഉള്ള ദേശീയ അവലോകനവും ഇന്ത്യ അവതരി
പ്പിച്ചു.2030 ഓടെ സുസ്ഥിര വികസനത്തിലെത്തിച്ചേരുക എന്ന ആഗോള തലത്തിലുള്ള ലക്ഷ്യം നടപ്പാക്കുവാൻ ഇന്ത്യയുടേതായ ചുമതല നിറവേറ്റുന്ന തരത്തിൽ രാജ്യത്തിന്റെ ആസൂത്രണവും നയവും ക്രമീകരിക്കു
മെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്തി ഐക്യരാഷ്ട്രസഭയുടെ 73-ാം ജന
റൽ അസംബ്ലിക്ക് നൽകിയ ഉറപ്പ് പാലിക്കും. ഐക്യരാഷ്ട്രസഭയുടെ
സുസ്ഥിര വികസന ദൗത്യങ്ങൾക്ക് അനുരോധമായ നയമാണ് ദാരിദ്യ
നിർമ്മാർജ്ജനം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, നൈപു
ണ്യം, ലിംഗസമത്വം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലക
ളിൽ ഇന്ത്യ നടപ്പാക്കുന്നത്. ഇന്ത്യ നടപ്പാക്കി വരുന്ന ശുചിത്വ ഭാരത
പദ്ധതി ഇതിൽ പ്രധാനമാണ്.
സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലെത്താൻ വിവിധ രാജ്യ
ങ്ങൾ നടത്തുന്ന പരിശ്രമങ്ങൾ ഫലം കണ്ടെത്തുന്നിനാവശ്യമായ സഹാ
യമെത്തിക്കാൻ കഴിയുന്നവിധം ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധ
തിയിൽ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്തുമെന്ന് സെക്രട്ടറി ജനറലി
ന്റെ നിർദ്ദേശത്തെ ഇന്ത്യ പിന്താങ്ങി.

2022 ഓടു കൂടി റിന്യൂവബിൾ എനർജിയിലേക്കുള്ള പരിവർത്തന
ത്തിനായി ഇന്ത്യ ശക്തവും പ്രതീക്ഷാജനകവുമായ നടപടികൾ നടത്തി
വരികയാണ്. 100 ജിഗാവാട്ട് സൗരോർജ്ജമുൾപ്പെടെ 175 ജിഗാവാട്ട് റിന്യൂവബിൾ എനർജി ഉൽപാദിപ്പിക്കുവാൻ ഇന്ത്യ പദ്ധതികൾ ആസൂത്രണംചെയ്തു വരുന്നു.
ഐക്യരാഷ്ട്രസഭയുടെ ബഹുമുഖ ഉടമ്പടിയുടെ അടിസ്ഥാന
ത്തിൽ ഇന്ത്യയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച
അന്താരാഷ്ട്ര സോളാർ സഖ്യത്തിലേക്ക് 70 രാജ്യങ്ങൾ കൂടി ചേർന്നിട്ടു
ണ്ട്. കാലാവസ്ഥാ നടപടികളിൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഉദ്യ
മങ്ങൾക്ക് സുവ്യക്തമായ സംഭാവന നൽകുന്നതിൽ പ്രതീക്ഷ നൽകുന്ന
താണിത്.
പൂർണ്ണമായും സൗരോർജ്ജത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലോക മാതൃകയാണ്. വൻകിട അടി
സ്ഥാന സൗകര്യ വിസന പദ്ധതികൾക്ക് സൗരോർജ്ജം ഉപയോഗിച്ച്
പ്രവർത്തിക്കാൻ കഴിയുമെന്നതിന്റെ തെളിവാണിത്. ഇതുമൂലം വരുന്ന 25
വർഷക്കാലത്തേക്ക് 9 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ
ബഹിർഗമനം ഒഴിവാക്കാൻ കഴിയും. ഇത് 9 ദശലക്ഷം മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിന് തുല്യമാണ്. പ്രതിവർഷം 6 ദശലക്ഷം ഡോളർ ലാഭിക്കാനും കഴിയും.
സുസ്ഥിര വികസന ദൗത്യവുമായി ബന്ധപ്പെട്ട് വിവിധ മേഖലക
ളിൽ ഇന്ത്യ സ്വീകരിച്ചിട്ടുള്ള നയ സമീപനങ്ങളും പരിപാടികളും ഇന്ത്യൻ
പ്രതിനിധി സംഘത്തിന് വേണ്ടി വിശദീകരിക്കുകയായിരുന്നു സംഘാംഗം
കൂടിയായ പ്രേമചന്ദ്രൻ.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password