breaking news
ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന നടന്‍ കൊല്ലം തുളസിയുടെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമല സ്ത്രീപ്രവേശത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദപരാമര്‍ശം. *** ലോക വ്യാപകമായി അടുത്ത 48 മണിക്കൂറിനിടെ ഇന്റര്‍നെറ്റ് പണിമുടക്കാന്‍ സാധ്യത. സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിഎന്‍എസ് അപ്‌ഡേറ്റ് ചെയ്യുന്നതിനിടെയാണ് വിവിധ സെര്‍വറുകള്‍ പണിമുടക്കുക. എന്നാല്‍ നിമിഷ നേരത്തേക്ക് മാത്രമായിരിക്കും ഇത്.

കരുനാഗപ്പള്ളിയില്‍ സീസണല്ലാത്തപ്പോഴും മാങ്ങാ സുലഭം

കേരളത്തില്‍ ആറുമാസം വരെ മാങ്ങാ സീസണാണ്.  ഇത് കഴിഞ്ഞാല്‍ മാങ്ങ ലഭിക്കണന്മെങ്കില്‍ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരും. തംബോരി,മൂവാണ്ടന്‍, നാടന്‍, തുടങ്ങിയ മാങ്ങകളുടെ സീസണ്‍ കാലം ആറുമാസം വരെ ആണ്.  ഈ സമയത്ത് ഇവ കേരളത്തില്‍ മൊത്തത്തില്‍ സുലഭമായി ലഭിക്കും.പിന്നെ തുടര്‍ന്ന് ഇവ കിട്ടാന്‍ പ്രയാസമാണ്.എന്നാല്‍ ആറു മാസത്തിനു ശേഷം സീസണ്‍ കഴിയുമ്പോള്‍ മാങ്ങാ ലഭിക്കണമെങ്കില്‍ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരും.

കരുനഗപ്പള്ളിക്കാര്‍ മാങ്ങാ പ്രിയർ ആയതിനാല്‍   ഏതുസമയവും മാങ്ങയ്ക്ക്ഡിമാന്‍ഡാണുള്ളത്.

ഇക്കാരണത്താല്‍, തമിഴ്നാട്ടിലെ കമ്പം, സേലം, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കച്ചവടക്കാര്‍ പോയി മാങ്ങാ വാങ്ങി വരും. ഒരു ദിവസം പോലും മുടക്കമില്ലാതെ അത് വില്‍പ്പനയ്ക്ക് വെയ്ക്കും. ഈ സമയത്ത് നീലം,സപ്പോർട്ട, തുടങ്ങിയ മാങ്ങകളാണ് ലഭിക്കുന്നത്.

മാങ്ങ വാങ്ങാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ടെന്നു കച്ചവടക്കാര്‍ പറയുന്നു.

മനം നിറയെ മാങ്ങാ കണ്ടു, മാങ്ങാ വാങ്ങാന്‍, കരുനാഗപ്പള്ളി വഴിയോരക്കച്ചവടക്കാരെ കണ്ടാല്‍ മതി.സീസണ്‍ അല്ലാത്ത സമയത്തും കരുനാഗപ്പളിയില്‍ മാങ്ങാ സീസണാണ്

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password