breaking news
കേരളത്തില്‍ ഇടതുപക്ഷത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിച്ച് റിപ്പബ്ലിക് ടിവി-സി വോട്ടര്‍ സര്‍വേ ഫലം. 40.1 ശതമാനം വോട്ടുകള്‍ നേടി യുപിഎക്ക് 16 സീറ്റുകള്‍ ലഭിക്കും. എന്നാല്‍ 19.7 ശതമാനം വോട്ട് നേടിയാലും എന്‍ഡിഎക്ക് ഒരു സീറ്റിലും വിജയിക്കാനാവില്ല. എല്‍ഡിഎഫിന് 29.3 ശതമാനം വോട്ടുകള്‍ മാത്രമെ ലഭിക്കുകയുള്ളൂ. **** ശബരിമലയില്‍ സുപ്രീംകോടതി വിധി പ്രകാരമുള്ള യുവതീ പ്രവേശനം നടപ്പിലാക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ളവ ഒരുക്കേണ്ടതുണ്ടെന്ന് സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ***** പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ അദ്ദേഹത്തിനെതിരെ പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് ആവശ്യം. വാരണാസിയിലെങ്ങും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ബൊമ്മക്കൊലു വിശ്വാസത്തിന്റെ ദർശനം

പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി

ബൊമ്മക്കൊലു നിലകൊള്ളുന്നു.

നവരാത്രിക്ക് ചൈതന്യം പകര്‍ന്നുകൊണ്ട് എല്ലാ കുടുംബങ്ങളും തമ്മില്‍ മതത്തി നും

ജാതിക്കും അധീതമായി പരസ്പരബന്ധവും സൗഹാര്‍ദ്ധവും പുതുക്കാന്‍ ബൊമ്മക്കൊലു വേദിയാകുന്നു.

ബ്രാഹ്മണ വീടുകളിലും സമൂഹ മഠത്തിലും സ്ത്രീകളെയും കുട്ടികളെയും സ്വീകരിച്ചു  പലഹാരങ്ങളും, കുങ്കുമ ചെപ്പ് മുതലായ മംഗല ദ്രവ്യങ്ങളും കൈമാറുന്ന സമ്പ്രദായം നവരാത്രിയുടെ പ്രത്യേകതയാണ്.

മാര്‍ക്കണ്ഠേയ പുരാണത്തിന്റെ ഭാഗമായുള്ള ദേവിമാഹത്മ്യം ആധാരമാകുന്നു.സ്ഥാനഭ്രഷ്ടനായ ഒരു രാജാവും മക്കള്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ട ധനഢ്യനായ ഒരു വൈശ്യനും  കാട്ടില്‍ വെച്ച് കണ്ടുമുട്ടി.മക്കള്‍ പുറത്താക്കിയിട്ടും വൈശ്യന്‍ കുടുംബത്തെ സ്നേഹിച്ചു.രാജാവിന് നാടും പ്രജകളും ഈ അവസ്ഥയിലും പ്രിയപ്പെട്ടതായിരുന്നു.ഈ സ്നേഹവികാരം നിലനില്‍ക്കുന്നതിന്റെ കാരണം തിരക്കി  ഇരുവരും ഒരു മഹര്‍ഷിയെ സമീപിച്ചു. ദേവിയുടെ മഹാത്മ്യം എന്നായിരുന്നു മഹർഷിയുടെ വിശദീകരണം.

വിശദമായി കഥ ഗ്രഹിച്ച ശേഷം രാജാവ് വൈഗനാ ദേവിയെ ധ്യാനിച്ച് കാട്ടില്‍ തപസ്സു തുടങ്ങി.മണ്ണുകൊണ്ട് ബിംബം ഉണ്ടാക്കി അരുവിക്കരയില്‍ തപസ് അനുഷ്ഠിക്കവെ തപസ്സില്‍ പ്രസാദിച്ച ദേവി ,രാജാവിനും വൈശ്യനും  പഴയ പ്രതാപം വീണ്ടെടുത്ത്‌ നല്‍കി അനുഗ്രഹിച്ചു.അന്ന് മുതലാണ്‌ ബൊമ്മയുടെ ആഗമനം. പ്രാണ പ്രതിഷ്ഠ നടന്നില്ലെങ്കിലും ബിംബത്തില്‍ ദേവി സാന്നിധ്യം ഉണ്ടായി.ബൊമ്മ വെച്ചുള്ള ആരാധന ദേവിക്ക് പ്രിയങ്കരവുമായി.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password