breaking news
ശബരിമലയില്‍ മണ്ഡലകാലത്ത് എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലീസിന്റെ പാസ് നിര്‍ബന്ധമാക്കി. മണ്ഡലകാലത്ത് തീര്‍ഥാടകര്‍ പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് ഉറപ്പാക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. ***** ആചാരലംഘനമുണ്ടായാൽ ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചു. തന്ത്രി അഭിപ്രായം തേടിയതായി പി.എസ്.ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകാൻ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോർഡ് കമ്മിഷണർ ആവശ്യപ്പെട്ടിരുന്നു.

കാലി വില്പനയിൽ ഏർപ്പെടുത്തിയ നിരോധനം

കശാപ്പിനുള്ള കാലി വില്പന കേന്ദ്രം നിരോധിച്ചതോടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന് പരക്കെ അഭിപ്രായം വന്നിരിക്കുന്നു! ജനാധിപത്യ സംവിധാനത്തിലുള്ള ഇന്ത്യാ രാജ്യത്ത് ഈ നിരോധനം കൂടുതൽ ചർച്ചാ വിഷയങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. വ്യക്തമായി പറഞ്ഞാൽ മോദി സർക്കാരിന്റെ മുഖം നോക്കാതെയുള്ള ഒരു പാർലമെന്ററി അജന്റയെന്നർത്ഥം. മറ്റൊരു തരത്തിൽ വിവക്ഷിച്ചാൽ കേന്ദ്ര സർക്കാരിന്റെ ഏകസ്വര സമത്വ നടപടിയെന്നർത്ഥം. ഇതിന്റെ വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 23 നാണ്. മൃഗ സ്നേഹികൾക്ക് ആഹ്ലാദം പകരും. പക്ഷേ, ഇറച്ചി വ്യവസായത്തെയും കാർഷിക മേഖലയേയും ഇത് സാരമായി ബാധിക്കും.1960 ലെ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങൾക്ക് അന്തരിച്ച വനം – പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെയാണ് അന്തിമാനുമതി നല്കിയത്. യഥാർത്ഥത്തിൽ ഈ നിയമം രാജ്യത്തിന്റെ ബഹുസ്വരതയെ കൂടുതൽ ബാധിക്കാനാണ് ഇട നല്കുന്നത്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരല്ലെന്നതു് സ്മരണീയമാണ്. മനുഷ്യരുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിൻമേലാണ് മോദി സർക്കാർ കൈവെച്ചിരിക്കുന്നത്. കാലികളെ കൊല്ലുന്നത് പാപമാണെങ്കിൽ അല്ലെങ്കിൽ, അതിനെ ഭക്ഷിക്കുന്നത് അപരാധമാണെങ്കിൽ കോഴികളെ കൊല്ലുന്നതു പോലും നിരോധിക്കേണ്ടതല്ലേ? മത്സ്യങ്ങളെ ഭക്ഷിക്കുന്നതും അപരാധമല്ലേ? ഇവിടെ എത്ര നരഹത്യകൾ ദിനംപ്രതി നടക്കുന്നു?എത്ര പേരെ വെട്ടിയും അല്ലാതെയും കൊല്ലുന്നു? ഇതിനുള്ള നിയമങ്ങളൊക്കെ എവിടെ? നരഭോജികളുടെ രാജ്യം വരെ ഉണ്ടെന്ന് അറിയുമ്പോൾ, നൂറ്റാണ്ടുകളായി ഭാരതത്തിൽ അനുവർത്തിച്ചു വന്ന ഭക്ഷ്യ സംസ്ക്കാരത്തിന്റെ മാമൂലുകളിലെ ഇറച്ചി ഭോജനം ഒരു സുപ്രഭാതത്തിൽ നിർമ്മാർജ്ജനം ചെയ്യുന്നത് എത്രമാത്രം പ്രായോഗികമാണ്? കൂടാതെ, 25 ലക്ഷത്തിലധികം പേർ പണിയെടുക്കുന്ന തുകൽ വ്യവസായവും തകരുകയാണ്!
ഇതിന്റെ ന്യായാന്യായങ്ങൾ ഒന്ന് പുന:പരിശോധിക്കുന്നത് രാജ്യത്തിനും ജനതയ്ക്കും ശ്രേഷ്ഠമായിരിക്കും….

 

0 Comments

    Leave a Comment

    Login

    Welcome! Login in to your account

    Remember me Lost your password?

    Lost Password