കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെപരാതി; ഭര്‍ത്താവും ഭര്‍ത്തൃമാതാവും കസ്റ്റഡിയില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍ത്തൃമാതാവും കസ്റ്റഡിയില്‍. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദില്‍, അമ്മ ദാക്കിറ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കുഞ്ഞിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപത്ത് നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിനെ കാണാതായത്.കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞുമായി ഭര്‍ത്താവും ഭര്‍ത്തൃമാതാവും വീട് വിട്ടിറങ്ങുകയായിരുന്നു എന്ന് യുവതി പറഞ്ഞു. SamanwayamRelated Posts:നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ … Continue reading കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെപരാതി; ഭര്‍ത്താവും ഭര്‍ത്തൃമാതാവും കസ്റ്റഡിയില്‍