തങ്ക’വുമായി ഫഹദും ദിലീഷ് പോത്തനും എത്തുന്നു; കാത്തിരിപ്പിനു ശേഷം എത്തുന്ന ചിത്രത്തിന്റെ വാര്‍ത്തയുടെ ആവേശത്തില്‍ ആരാധകര്‍

95

ഫഹദ് ഫാസില്‍,ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. സഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തങ്കം എന്നാണ് പേര് നിര്‍ദേശിച്ചിരിക്കുന്നത്.

ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന സിനിമയുടെ സംഗീതം ദിലീഷ് പോത്തന്‍ ചിത്രങ്ങളുടെ സ്ഥിരം സംവിധായകന്‍ ബിജിപാലാണ് നിര്‍വ്വഹിക്കുന്നത്.
വര്‍ക്കിങ്ങ് ക്ലാസ് ഹീറോയുടേയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റേയും ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, രാജന്‍ തോമസ്, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരാണ് സിനിമ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ക്രൈം ഡ്രാമ കാറ്റഗറിയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഫഹദ് ഫാസിലും ദിലീഷ് പോത്തനും പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here