25.2 C
Kollam
Wednesday, March 13, 2024
HomeLifestyleHealth & Fitnessഒരു ഡോക്ടറെ കാണുമ്പോൾ നിങ്ങൾ ഒരു ഡോക്ടറാവാതിരിക്കുക; രോഗവിവരങ്ങൾ വ്യക്തമായി ധരിപ്പിക്കുക

ഒരു ഡോക്ടറെ കാണുമ്പോൾ നിങ്ങൾ ഒരു ഡോക്ടറാവാതിരിക്കുക; രോഗവിവരങ്ങൾ വ്യക്തമായി ധരിപ്പിക്കുക

- Advertisement -

ഒരു വ്യക്തിക്ക് ഒരു രോഗാവസ്ഥയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുമ്പോൾ രോഗവിവരങ്ങൾ വ്യക്തമായി ധരിപ്പിക്കുക. പകരം ഇന്ന മരുന്ന് കഴിച്ചു, പക്ഷേ, ശമനമുണ്ടായില്ല എന്നൊക്കെ പറഞ്ഞു നിങ്ങളുടെ പ്രാഗല്ഭ്യം ഡോക്ടറുടെ മുന്നിൽ അവതരിപ്പിക്കാതിരിക്കുക. സാധാരണ ഗതിയിൽ ഇന്നത്തെ രീതി വെച്ച് നോക്കുമ്പോൾ പൊതുവെ പലരും ചെയ്യുന്ന ഒരു കാര്യമാണെന്ന് ഇതെന്ന് മനസിലാകും.

ചെറിയ തലവേദനയോ ശരീര വേദനയോ മറ്റും ഉണ്ടാകുമ്പോൾ ക്രോസിൻ പോലുള്ള ടാബ്‌ലെറ്റുകൾ ഒന്നോ രണ്ടോ തവണ ഉപയോഗിച്ച് നോക്കാറുണ്ട്. കുറവില്ലാതെ വരുമ്പോഴാണ് ഒടുവിൽ ഡോക്ടറെ കാണുന്നത്. ഡോക്ടറെ കാണുന്ന മാത്രയിൽ നിങ്ങൾ ഇന്ന മരുന്ന് ഉപയോഗിച്ച് നോക്കി എന്ന് പറയുന്നു. അപ്പോൾ ഡോക്ടർ അത് സാധാരണ ഗതിയിൽ വിലയ്ക്കെടുക്കാറുമില്ല.എന്നാൽ, പിന്നെ നിങ്ങൾ അങ്ങ് ഡോക്ടറായാൽ പോരെ എന്ന് ചിന്തിക്കുന്ന ഡോക്ടർമാരും ഇല്ലാതില്ല.

സാധാരണ ഗതിയിൽ രണ്ട് രീതിയിലുള്ള ഡോക്ടർമാരാണുള്ളത്. പൊതുവായി ചികിത്സിക്കുന്നതും അല്ലാതുള്ളതും. പൊതുവായി ചികിത്സിക്കുന്നവരെ ഫിസിഷ്യൻമാരെന്നും അല്ലാതുള്ളവരെ സ്പെഷ്യലിസ്റ്റുകളെന്നും പറയുന്നു.

ഒരു രോഗത്തിന്റെ പ്രാഥമിക വിവരങ്ങൾ അറിയാൻ ഒരു ഫിസിഷ്യന്റെ സേവനം മാത്രം മതിയാകും. ഫിസിഷ്യൻ പരിശോധിച്ച ശേഷം, ലാബിന്റെ സഹായത്തോടെ ഒരു വിധപ്പെട്ട രോഗങ്ങൾ കണ്ടെത്താൻ കഴിയുന്നു. തുടർന്ന് അദ്ദേഹത്തിൽ മാത്രം ഒതുങ്ങുന്നതാണെങ്കിൽ അതിനുള്ള മരുന്ന് എത്ര ദിവസത്തേക്കെന്ന് എഴുതി നല്കുന്നു. ആ ഡോക്ടറുടെ കയ്യിൽ ഒതുങ്ങാത്തതാണെങ്കിൽ പരിശോധനയിൽ കണ്ടെത്തിയ ഫലത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റുകൾക്ക് റഫർ ചെയ്യുന്നു. അതുകൊണ്ട് ഏതൊരു അസുഖo വന്നാലും ആദ്യം സമീപിക്കേണ്ടത് നല്ലൊരു ഫിസിഷ്യന്റെ അടുത്താണ്.

ഏത് രോഗത്തിനായാലും ഒരു ഡോക്ടർ പ്രിസ്ക്രൈബ് ചെയ്യുന്ന മരുന്ന് അതിന്റെ കാലയളവിൽ തീർത്തും കഴിക്കേണ്ടതാണ്. കാരണം, ഒരാൾക്ക് മൂത്രത്തിൽ പഴുപ്പുണ്ടെന്ന് കരുതുക. ഡോക്ടറെ കണ്ട് അതിനുള്ള മരുന്ന് വാങ്ങുന്നു. അസുഖം കുറച്ച് ഭേദമായെന്ന് കണ്ടാൽ എഴുതി തന്ന മരുന്ന് ഏതാനും ദിവസം കഴിയുമ്പോൾ പലരും ഡോക്ടറുടെ നിർദ്ദേശത്തെ മറികടന്ന് സ്വയമേ നിർത്തുന്നു. അത് യഥാർത്ഥത്തിൽ അസുഖം ഭേദമാക്കുകയല്ല മറിച്ച്, വീണ്ടും അത് വരാനുള്ള സാദ്ധ്യതയ്ക്ക് വഴിയൊരുക്കുകയാണ്.

അപകർഷതാബോധം നിങ്ങളെ എങ്ങും എത്തിക്കില്ല; നിങ്ങൾ നിങ്ങളെ തിരിച്ചറിയുക

അസുഖം അല്പം ഭേദമാകുമ്പോൾ നിർത്തിയാൽ ആ രോഗത്തിന്റെ ബാക്ടീരിയയോ വൈറസോ പൂർണ്ണമായും പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെ നിർത്തണമെന്ന് തോന്നിയാൽ ചികിത്സിച്ച ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. അല്ലെങ്കിൽ ആ രോഗം വീങ്ങും വരാൻ സാദ്ധ്യത കൂടുതലാണ്. അതുകൊണ്ട് ഒരു രോഗം വന്നാൽ സ്വയം ചികിത്സിക്കുന്നതിന് പകരം ആദ്യം ഒരു ഫിസിഷ്യനെ കണ്ട് രോഗത്തിനനുസരിച്ച് ചികിത്സിക്കുന്നതാണ് അഭികാമ്യം. ആരും സ്വയം ഒരു ഡോക്ടറാകാതിരിക്കാൻ ശ്രമിക്കുക.

ഡോക്ടർ ചിലപ്പോൾ കുറുപ്പടിയിൽ ഒന്ന് വീതം മൂന്ന് നേരം എന്ന് മരുന്ന് എഴുതി തന്നേക്കാം. അങ്ങനെ വരുമ്പോൾ അത് അങ്ങനെ തന്നെ പാലിക്കണം. ആഹാരത്തിന് ശേഷം കഴിക്കേണ്ടതാണെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ചിലപ്പോൾ എപ്പോഴത്തെയെങ്കിലും മരുന്ന് കഴിക്കാൻ മറന്നു പോയെന്നിരിക്കാം. അങ്ങനെ വരുമ്പോൾ പിന്നെ വിചാരിക്കും ആ മരുന്നും കൂടി അടുത്ത നേരത്തിൽ ചേർത്ത് കഴിക്കാമെന്ന്. അങ്ങനെ ഒരു കാരണവശാലും ചെയ്യാൻ പാടില്ല. പിന്നെ ചിലർ “ഡോക്ടർ എനിക്ക് ഗുളിക കഴിക്കാൻ ബുദ്ധിമുട്ടാണ്. പകരം ഇഞ്ചക്‌ഷ്ൻ എടുക്കാമോ” എന്ന് ചോദിക്കാറുണ്ട്. അങ്ങനെ ചോദിക്കുന്നതും ഉചിതമല്ല. ചിലർക്ക് ചില ഗുളികകൾ അലർജി ഉണ്ടാക്കാറുണ്ട്. ഇത്തരം സന്ദർഭത്തിൽ ഡോക്ടറോട് ഗുളിക അലർജിയാണെന്ന് പറയാം.

ഡോക്ടർ മരുന്ന് എഴുതി തരുന്ന ഘട്ടത്തിൽ ഡോക്ടറോട് മരുന്നിന്റെ പാർശ്വഫലങ്ങളും മറ്റും ചോദിച്ച് മനസിലാക്കാനുള്ള അവകാശം ആ രോഗിക്കുണ്ട്. അതിന് ഉത്തരം പറയേണ്ട ബാധ്യതയും ഡോക്ടർക്കുണ്ട്. അതേ പോലെ നിങ്ങളുടെ രോഗത്തിന്റെ പൂർണ്ണ വിവരം ഒരു ഡോക്ടറിൽ നിന്നും ഒരിക്കലും മറച്ച് വെയ്ക്കരുത്. പറയാൻ പ്രയാസമുള്ളതാണെങ്കിൽ പോലും ഡോക്ടറെ വിവരം ധരിപ്പിച്ചിരിക്കണം. എങ്കിൽ മാത്രമെ നിങ്ങളുടെ അസുഖം എന്തെന്ന് ഡോക്ടർക്ക് മനസിലാക്കാനും ഗ്രഹിക്കാനും കഴിയുകയുള്ളു. അപ്പോൾ രോഗം കൃത്യമായി മനസിലാക്കി അതിനുള്ള പരിഹാരം ഡോക്ടർക്ക് കണ്ടെത്താനാവും.

ഡോക്ടറും രോഗിയും തമ്മിലുള്ള അകലത്തിന്റെ അനുപാതം ഒട്ടും അകലെയല്ലെന്ന കാര്യം ചികിത്സ തേടി പോകുന്ന ഏതൊരു വ്യക്തിയും ഓർക്കേണ്ടതുണ്ട്. ഈ ഒരു വസ്തുത രോഗത്തിന്റെ ഏറ്റക്കുറച്ചിലിന് ഒരു സമവാക്യമാകും.

- Advertisment -

Most Popular

- Advertisement -

Recent Comments