26.7 C
Kollam
Tuesday, September 17, 2024
HomeMost Viewedകൊല്ലം... തിരുവിതാംകൂറിലെ ആദ്യ മുനിസിപ്പാലിറ്റി; മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്നത് 1888ൽ

കൊല്ലം… തിരുവിതാംകൂറിലെ ആദ്യ മുനിസിപ്പാലിറ്റി; മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്നത് 1888ൽ

തിരുവിതാംകൂറിലെ ആദ്യ മുനിസിപ്പാലിറ്റിയാണ് കൊല്ലം. 1888ലാണ് കൊല്ലം മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്നത്. 1894ൽ രണ്ടാം റഗുലേഷൻ ആക്ട് അനുസരിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മറ്റു ചില കേന്ദ്രങ്ങളോടൊപ്പം കൊല്ലത്തും ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിക്ക് നികുതി പിരിവ് അടക്കമുള്ള മറ്റൊരു കാര്യത്തിലും അധികാരമില്ലായിരുന്നു. 1901 ലാണ് നികുതി പിരിവിനുള്ള അധികാരം ലഭിച്ചത്.ഈ കമ്മിറ്റി 1910 ൽ നഗര വികസന സമിതികളായി.1920 ൽ മുനിസിപ്പൽ കൗൺസിലിന്റെ പദവി ലഭിച്ചു.

അംഗങ്ങളെയും ചെയർമാനെയും നാമനിർദേശം ചെയ്യാനുള്ള അധികാരം സർക്കാറിനായിരുന്നു. അന്നത്തെ നഗരാതിർത്തി കിഴക്ക് ചിന്നക്കട-കൊച്ചു പിലാമൂട് (ബീച്ച്റോഡ്) റോഡായിരുന്നു. പിന്നിടത് കടപ്പാക്കട വരെയായി. 1946ലാണ് ബ്രിട്ടീഷ് അധിനിവേശ പ്രദേശമായിരുന്ന തങ്കശേരി മുനിസിപ്പാലിറ്റിയുടെ ഭാഗമായത്. ആശ്രാമം, ഉളിയക്കോവിൽ ഭാഗങ്ങളും മുനിസിപ്പാലിറ്റിയോടു ചേർത്തു. 1914 ൽ 25-ാം ആക്ട് അനുസരിച്ച് കൗൺസിലിന്റെ ഭൂരിപക്ഷ പ്രകാരം ചെയർമാനെ തെരഞ്ഞെടുക്കാമെന്ന ഭേദഗതി നിലവിൽ വന്നു. 1961ൽ കേരളത്തിൽ ഏകീകൃത മുനിസിപ്പൽ നിയമമുണ്ടായി. ആദ്യ ചെയർമാൻ പുഴങ്കര സി ശങ്കരമേനോനായിരുന്നു. 1921ലായിരുന്നു അത്. കൊല്ലം ബാറിൽ അഭിഭാഷകനായിരുന്ന മേനോൻ തൃശൂർ സ്വദേശിയായിരുന്നു. ആദ്യ മുനിസി പ്പൽ ഓഫീസ് പ്രവർത്തിച്ചിരുന്നത് ആനന്ദവല്ലീശ്വരത്താണ്. 1924ൽ ഡോ. എം ആർ ഗോവിന്ദപ്പിള്ളയും 1927ൽ അഡ്വ. എം ആർ മാധവവാര്യരും 1930ൽ പറവൂർ നാരായണപിള്ളയും ചെയർമാന്മാരായി നോമിനേറ്റ് ചെയ്യപ്പെട്ടു.

1932ൽ ഉണിച്ചക്കം വീട്ടിൽ കെ ജി പരമേശ്വരൻപിള്ള അഞ്ചാമത്തെ ചെയർമാനായി നോമിനേറ്റ് ചെ യ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ കാലത്താണ് മുനിസിപ്പാലിറ്റിക്ക് കെട്ടിടമുണ്ടാകുന്നത്. ഇപ്പോൾ കൊല്ലം ട്രങ്ക് ആൻഡ് കരിയർ എക്സ്ചേഞ്ച് പ്രവർത്തിക്കുന്ന കെട്ടിടം. ഈ കെട്ടിടം 1937 ഡിസംബർ എട്ടിന് ഉദ് ഘാടനം ചെയ്‌തത് ദിവാൻ സർ സി പി രാമസ്വാമി അയ്യരാണ്.

1949ൽ അഡ്വ. പലകശ്ശേരി രാഘവൻ ചെയർമാനായി. 1952ലാണ് തെരഞ്ഞെടുത്ത കൗൺസിലും ചെയർമാനുമുണ്ടായത്. കോൺഗ്രസിലെ അഡ്വ. പി ആർ കൊച്ചുകൃഷ്‌ണപിള്ള ചെയർമാനായി. 1956ൽ എട്ടാമത്തെ ചെയർമാനായി പിഎസ്‌പിയിലെ അഡ്വ. കെ കേശവൻപോറ്റിയെ തെരഞ്ഞെടുത്തു. പോറ്റി അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതിനെത്തുടർന്ന് ആർഎസ്‌പിയിലെ കെ ശങ്കരനാരാ യണൻനായർ ഇടക്കാല ചെയർമാനായി. ഇതിനിടെ കെ ചന്ദ്രശേഖരൻ ആറുമാസം ആക്ടിങ് ചെയർമാ നായും പ്രവർത്തിച്ചു.

1962ൽ പത്താമത്തെ ചെയർമാൻ ആർഎസ്‌പി യിലെ ടി കെ ദിവാകരനായിരുന്നു. 1967ൽ ഇ എം എസ് മന്ത്രിസഭയിൽ അംഗമായതിനെത്തുടർന്ന് ദിവാകരൻ ചെയർമാൻസ്ഥാനം ഒഴിഞ്ഞു. ഇതിനെ തുടർന്ന് സിപിഐയിലെ എസ് എ റഹ്‌മാൻ ഇടക്കാല ചെയർമാനായി. 1968ൽ കോൺഗ്രസിലെ അഡ്വ. എൻ തങ്കപ്പൻ ചെയർമാനായി. 1980ൽ തങ്കപ്പന്റെ നിര്യാണത്തെതുടർന്ന് കോൺഗ്രസിലെ കരുമാ ലിൽ സുകുമാരൻ ചെയർമാനായി. 1982ൽ സിപിഐ എമ്മിലെ കെ തങ്കപ്പൻ ചെയർമാനായി. 1983ൽ ആർ എസ്പ‌ിയിലെ സി രാഘവൻപിള്ള ചെയർമാനായി. 1984 മുതൽ 88 വരെ കലക്ടറായിരുന്ന ഗോപാലകൃ ഷ്ണപിള്ള, സി വി ആനന്ദബോസ്, നീലാ ഗംഗാ ധരൻ എന്നിവരാണ് മുനിസിപ്പൽ ഭരണം നിർവഹി ച്ചത്. 1988ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കരുമാലിൽ സുകുമാരൻ വീണ്ടും ചെയർമാനായി. 1995ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭൂരി പക്ഷം ലഭിച്ചു. സിപിഐ എമ്മിലെ കെ തങ്കപ്പൻ രണ്ടാംതവണയും ചെയർമാനായി. എൽഡിഎഫി ലെ ധാരണപ്രകാരം 1998ൽ ആർഎസ്‌പിയിലെ പ്രൊ ഫ. എൻ ജി മൂർത്തിയും 1999ൽ സിപിഐ എമ്മിലെ ഉളിയക്കോവിൽ ശശിയും ചെയർമാന്മാരായി.

കൊല്ലം പോളയത്തോട് സ്മശാനം; കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനങ്ങളിലൊന്ന്

കൊല്ലം മുനിസിപ്പാലിറ്റിയുടെ അവസാന ചെയർമാനായിരുന്നു ഉളിയക്കോവിൽ ശശി. 2000ൽ നാല് പഞ്ചായത്ത് കൂട്ടിച്ചേർത്തതിനെത്തുടർന്ന് കൊല്ലത്തിന് കോർപറേഷൻ പദവി ലഭിച്ചു. 2000 സെപ്തം ബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ അഡ്വ. സബീതാ ബീഗം കോർപറേഷനിലെ പ്രഥമ മേയറായി. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയർ എന്ന പദവിയും സബിതാബീഗത്തിന് ലഭിച്ചു. എൻ പത്മലോചനൻ , വി രാജേന്ദ്ര ബാബു , പ്രസന്ന ഏണസ്റ്റ് , ഹണി ബെഞ്ചമിൻ , വി രാജേന്ദ്രബാബു,തുടങ്ങിയവരാണ് കോർപറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടവർ.പ്രവർത്തനങ്ങൾകൊണ്ട് ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ ഒട്ടനവധി നേടി.

- Advertisment -

Most Popular

- Advertisement -

Recent Comments