25.8 C
Kollam
Wednesday, September 18, 2024
HomeLifestyleHealth & Fitnessഅപകർഷതാബോധം നിങ്ങളെ എങ്ങും എത്തിക്കില്ല; നിങ്ങൾ നിങ്ങളെ തിരിച്ചറിയുക

അപകർഷതാബോധം നിങ്ങളെ എങ്ങും എത്തിക്കില്ല; നിങ്ങൾ നിങ്ങളെ തിരിച്ചറിയുക

പലരുടെയും മുമ്പിൽ നന്നായി സംസാരിക്കാനാവുന്നില്ല. അഭിമുഖീകരിക്കാനാവുന്നില്ല. മറ്റുള്ളവർ മുഖത്ത് നോക്കി ചിരിച്ചാൽ അങ്ങോട്ട് ചിരിക്കാനാവുന്നില്ല. പ്രത്യേകിച്ചും അപരിചിതരെ കാണുമ്പോൾ. ഇങ്ങനെ ഒരു പാട് പ്രശ്നങ്ങൾ. ഇങ്ങനെയുള്ളവർ തികച്ചും അപകർഷതാബോധത്തിന് അടിമപ്പെട്ടവരാണ്.

പ്രധാനമായും പ്രായത്തിനൊത്ത മന: പക്വത ഇല്ലാത്തതാണ് കാരണം. അത്മവിശ്വാസമില്ലായ്മ ധൈര്യക്കുറവ് എന്നിവ കൊണ്ടാണ് മറ്റുള്ളവരോട് ഇടപെടാനും സംസാരിക്കാനും കഴിയാതെ വരുന്നത്. അപരിചിതരുടെ മുമ്പിൽ ലജ്ജിക്കുക, മറ്റുള്ളവർക്ക് വെറുപ്പാണെന്ന് തോന്നുക, ആൾക്കൂട്ടത്തിൽ ധൈര്യത്തോടെ സംസാരിക്കാൻ കഴിയാതെ വരിക ഇങ്ങനെ പോകുന്നു വിഷയങ്ങൾ. ഇവയെല്ലാം ഉണ്ടാകുന്നത് അപകർഷതാബോധത്തിന്റെ ഭാഗമായാണ്. ഇങ്ങനെയുള്ളവർ യഥാർത്ഥത്തിൽ പൊട്ടൻ കിണറ്റിലെ തവളയെ പോലെയാണ്. ഇവർ ഇവരുടെ കൊച്ചു ലോകത്തിൽ ഇരുന്ന് മനക്കോട്ടകൾ കെട്ടി അവിടെ ആനന്ദിക്കാൻ ശ്രമിക്കുന്നു. ഇത് അന്തർമുഖ വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. യഥാർത്ഥത്തിൽ ഇതൊരു മാനസികരോഗമല്ല. പോരായ്മകളെപ്പറ്റി ചിന്തിക്കാതെ അവരവരുടെ കഴിവുകളെപ്പറ്റി ചിന്തിക്കുക. അങ്ങനെ വരുമ്പോൾ നിങ്ങൾ മറ്റ് പലരെ അപേക്ഷിച്ചും കൂടുതൽ കഴിവുള്ളരും. അപ്പോൾ പോരായ്മകൾ നിങ്ങൾക്ക് മാത്രമല്ല മറ്റുള്ളവർക്കും ഉള്ളതായി മനസ്സിലാവും.

ഇതിന് പ്രത്യേകിച്ചും ചികിത്സയുടെ ആവശ്യമില്ല. മറ്റുള്ളർ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്ന ചിന്ത ആദ്യം വെടിയണം. എങ്കിൽ മാത്രമെ നിങ്ങളുടെ പോരായ്മകൾ അതിജീവിക്കാനാവൂ. അങ്ങനെ ജീവിതത്തിൽ മുന്നേറാനാവും. വൈഷമ്യങ്ങളെ അതിജീവിക്കാൻ എപ്പോഴും ശ്രമം തുടരണം.

കൈ വിറയൽ അനുഭവപ്പെടുന്നെങ്കിൽ; പ്രധാന കാരണം മാനസിക വൈകല്യം

അപകർഷതാബോതം അവരവരുടെ മനോഗതിയിൽ നിന്നും ഉണ്ടാവുന്നതാണ്. ഏതു കാര്യത്തിനും പരിഹാരമുണ്ട്. ശാരീരിക വൈകല്യങ്ങൾ, മറ്റു പോരായ്മകൾ എന്നിവ മനസിനെ വല്ലാതെ അലട്ടുമ്പോൾ മാനസികമായി പല വ്യക്തികളും തകരും. ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പോരായ്മകളുണ്ട്. എല്ലാവരും അങ്ങനെ വിചാരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയാൽ ആർക്കും എങ്ങും എത്താനാവില്ല. അതിനെ അതിജീവിക്കുകയാണ് പ്രധാനമായും വേണ്ടത്. അപകർഷതാബോധം ഒരു രോഗമല്ലെന്നുള്ള കാര്യം ഇനിയെങ്കിലും മനസിലാക്കുക. അതിനെ അതിജീവിക്കുന്നവർക്കാണ് എപ്പോഴും ലക്ഷ്യത്തിലെത്താനാവുക.

- Advertisment -

Most Popular

- Advertisement -

Recent Comments