27 C
Kollam
Wednesday, December 11, 2024
HomeNewsCrimeസംവിധായകൻ കമലിനെതിെയുള്ള ആരോപണം ബലാത്സംഗമോ സഹശയനമോ ?

സംവിധായകൻ കമലിനെതിെയുള്ള ആരോപണം ബലാത്സംഗമോ സഹശയനമോ ?

അഭിനയിക്കാൻ അവസരം ചോദിച്ചുവരുന്ന യുവതികളെ നിർമ്മാതാക്കൾ, സംവിധായകർ , മറ്റുള്ളവർ ബലാൽസംഗത്തിനിരയാക്കുന്നത് പുത്തൻ കഥയോ പുതിയ അനുഭവമോ അല്ല. ഒരു കണക്കിന് യാഥാർത്ഥ്യതയാണ്. സിനിമാ, സീരിയൽ രംഗം പ്രത്യേകിച്ചും അങ്ങനെയാണ്. മറ്റ് രംഗങ്ങളിലും ഇതിന്റെ തോത് വലുതാണെന്നുള്ളത് മറച്ച് വെയ്ക്കുന്നില്ല. സിനിമയിലും സീരിയലിലും പ്രത്യേകിച്ചും നവാഗതരായ യുവതികൾക്ക് മുൻപ് പറഞ്ഞ പോലെ പലരോടും അവസരങ്ങൾക്ക് സഹശയനം നടത്തേണ്ടത് ഒരു വഴിപാട് മാത്രമാണ്. ഇതിൽ വലിയ അതി ശയോക്തിയുമില്ല. ഈ രംഗം എന്ന് പറയുന്നത് ക്രിമിനലുകളുടെയും മാഫിയാ സംഘങ്ങളുടെയും ഒരു കൂത്തരംഗാണ്. ഭൂരിപക്ഷം എന്ന് അർത്ഥമാക്കിയാൽ മതി. ഏതു ഭാഷയിലായാലും ഒരു യുവതി നായികയായി എത്തുമ്പോൾ പലരോടൊത്തും സഹശയനം നടത്തേണ്ടിവരുന്നത് പച്ചയായ യാഥാർത്ഥ്യമാണ്. ഇതിന് ഒരു നേർ ദൃഷ്ടാന്തമായിട്ട് ചൂട്ടിക്കാട്ടാൻ ഏത് നായികയെന്ന് ചിന്തിക്കേണ്ടത് പ്രസക്തമായ ചോദ്യമാണ്. പ്രസവം വരെ ലൈവായി സിനിമയിൽ കാണിക്കാൻ തയ്യാറായ നടിമാർ ഇവിടെയുണ്ടെന്നുള്ളത് ഈ അവസരത്തിൽ സ്മരിക്കേണ്ടതുണ്ട്. ലൈംഗികതയ്ക്ക് കൂടുതൽ മുൻ തൂക്കമുള്ള ഇടമാണ് സിനിമാ ലോകം. അതിന്റെ തുടക്കം മുതൽ ഇങ്ങോട്ട് പരിശോധിച്ചാൽ വ്യക്തമാകുന്നതാണ് ഇക്കാര്യം. ആര് എന്തൊക്കെ പറഞ്ഞാലും സിനിമാരംഗം ഒരിക്കലും ലൈംഗിക സാമ്രാജ്യത്തിൽ നിന്നും മുക്തമാകില്ല. എല്ലാം അറിഞ്ഞു കൊണ്ട് ഈ രംഗത്തേക്ക് കടന്നുവരുന്ന യുവ സുന്ദരികൾ ചാൻസ് കിട്ടാനായി സഹശയനം നടത്തിയ ശേഷം, വേറെ ചില വൈരാഗ്യത്തിന്റെ പേരിൽ ” എന്നെ ഇന്നയാർ ബലാത്സംഗം ചെയ്തു ” എന്ന് പറയുന്നതിൽ എന്താണ് അർത്ഥം?
സംവിധായകൻ കമൽ അവസരം ചോദിച്ചുവന്ന യുവതിയുമായി സഹശയനം നടത്തീട്ടുണ്ടാവാം. എന്താണതിൽ അതിശയോക്തി ? പെൺകുട്ടിക്ക് ഫീൽഡിനെപ്പറ്റി വ്യക്തമായി ഒരു ധാരണയുമില്ലെന്ന് പറയുന്നത് ശരിയല്ല. അല്ലെങ്കിൽ, കമൽ ബലാൽസംഗം ചെയ്തെന്ന് പെൺകുട്ടി ഇപ്പോഴാണോ പറയേണ്ടത് ? ഇത് ഒരു തരം തരം താഴ്ന്നതും നിലവാരം കുറഞ്ഞതുമായ പ്രകടനമായിപ്പോയി. കമൽ മാത്രമല്ല; മറ്റ് ഏറിയ സംവിധായകരും അല്ലെങ്കിൽ ഈ ഫീൽഡിൽ ഉള്ളവർ ചെയ്യുന്നത് ഇത് തന്നെയാകാം. ഒന്നുകിൽ കിട്ടാനുള്ളത് കിട്ടാതായപ്പോഴുള്ള പക അല്ലെങ്കിൽ, മറ്റാരുടെയൊക്കെയോ പ്രേരണ.
സമന്വയത്തിന് ഒന്നേ പറയാനുള്ളു : പെൺകുട്ടിയോട് അനുഭാവം പ്രകടിപ്പിച്ച് സിനിമാ സംഘടനകളിലെ ഏതെങ്കിലും ഒന്ന് ഇതിനെതിരെ പ്രതികരിച്ചോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു നടി ഒരക്ഷരം ഉരിയാടിയോ ?
ഇല്ല…
അപ്പോൾ പിന്നെ, എന്താ ചെയ്യേണ്ടത് ?
പേരും പ്രശസ്തിയുടെയും ഒക്കെ പിന്നിൽ അറിയാത്ത ഒരു പാട് അനുഭവങ്ങളും കഥകളും അങ്ങനെ പലതും ഉണ്ടാവും. നേരായ വഴിയിൽ പോകണ്ടവർ നേരായ വഴിയിൽ പോകും. കൂടുതൽ ഗ്ലാമർ തേടി പോകേണ്ടവർ പല വിട്ടുവീഴ്ചയ്ക്കും തയ്യാറാകേണ്ടിവരും.
സമന്വയം മനസ്സിലാക്കിയടത്തോളം സിനിമാ രംഗവും സീരിയൽ രംഗവും അങ്ങനെയാണ്. അത് ഒന്നുകൂടി ആവർത്തിക്കേണ്ടിവരുന്നു : ” ഈ രണ്ട് രംഗവും അങ്ങനെയാണ്. അങ്ങനെ തന്നെയാണ് ”
കുട്ടിയെ അഭിനയിക്കാനായി അങ്ങോട്ട് ആരും ക്ഷണിച്ചില്ലല്ലോ!

- Advertisment -

Most Popular

- Advertisement -

Recent Comments