26.4 C
Kollam
Sunday, July 21, 2024
HomeLifestyleആരോഗ്യമുളള പുരുഷൻമാർക്ക് ലൈംഗിക തൊഴിലാളിയാകാം ; സ്ത്രീകൾ നിങ്ങളെ കാത്തിരിക്കുന്നു

ആരോഗ്യമുളള പുരുഷൻമാർക്ക് ലൈംഗിക തൊഴിലാളിയാകാം ; സ്ത്രീകൾ നിങ്ങളെ കാത്തിരിക്കുന്നു

അതിശയിക്കേണ്ട കാര്യമില്ല! സ്ത്രീകളും ലൈംഗിക ആസ്വാദനത്തിനായി ഇപ്പോൾ ഓൺലൈനിലൂടെ പുരുഷൻമാരെ തേടിയെത്തിയിരിക്കുന്നു. ലൈംഗികത തീർത്തും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണെന്ന കാര്യം ഇപ്പോഴെങ്കിലും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ലൈംഗികത ഒരു കണക്കിന് വല്ലാത്ത ദാഹമാണ്. പല തരത്തിലുള്ള കാമ സൂത്രങ്ങൾ ധ്വനിപ്പിക്കുന്നത് ഇതിന്റെ സാരാംശമാണ്. കേരളത്തിൽ അടുത്ത കാലം വരെ സ്ത്രീകളെ തേടി പുരുഷൻമാരായിരുന്നു പോയിരുന്നത്.കാലം മാറുന്നു ഗതി മാറുന്നു                പ്രകൃതിയിലെ എല്ലാ ജീവാ ജാലങ്ങളിലും ലൈംഗികത അല്ലെങ്കിൽ പ്രത്യുത്പാദനം പ്രകൃതി സഹജമാണ്. അത് ഒരു വരദാനമാണ്. അതില്ലെങ്കിൽ പ്രകൃതിയില്ല. അതേ പോലെ മറിച്ചും. എല്ലാ രാജ്യങ്ങളിലും കാലം ഉണ്ടായ കാലം മുതൽക്കേ എല്ലാ മൃഗങ്ങളിലും മനുഷ്യരിലും ലൈംഗിക തൃഷ്ണ അല്ലെങ്കിൽ, തീഷ്ണത പ്രകടമാകുന്നത്  മറ്റെന്തിനെക്കാളും ഉപരിയായിട്ടാണ്.  ഓരോ കാലഘട്ടത്തിലും മാറ്റത്തിനനുസരിച്ച് മനുഷ്യരിൽ ദേശ ഭേദമനുസരിച്ച് പ്രത്യക്ഷമായും പരോക്ഷമായും ചില വ്യതിയാനങ്ങൾ ഉണ്ടാകുന്നുവെന്നത് ഒഴിച്ചാൽ, ലൈംഗികത വിശപ്പിനെ പോലെ തന്നെ ഒരു സവിശേഷതയാണ്.

മറനീക്കി പുറത്തു വരുന്നു
പാശ്ചാത്യ രാജ്യങ്ങളിലെ ചില രാജ്യങ്ങളിൽ കുട്ടിക്കാലം മുതലെ ലൈംഗികതയ്ക്ക് പ്രത്യേകിച്ചും ഒരു മാനദണ്ഡം നല്കാറില്ല. കുട്ടികൾ ഒഴിച്ച് പ്രായഭേദമന്യേയുള്ള സ്ത്രീ – പുരുഷൻമാർ അവർക്ക് എപ്പോൾ ശാരീരികമായി ബന്ധപ്പെടണമെന്ന് തോന്നുമ്പോൾ അത് നടത്തിവരുന്നു. അവിടെ ഉഭയസമ്മതമാണെങ്കിൽ നിയമപരിരക്ഷയുണ്ട്. മറിച്ചാണെങ്കിൽ കർശനമായ നിയമവും. അതുകൊണ്ട്, ലൈംഗിക സമത്വത്തിന് അസമത്വവുമില്ല. ബലാൽസംഗത്തിന്റെ അതിരുകൾ തുലോം തുഛമാകുന്നു.
ലൈംഗികത ഭാരതത്തിൽ
ചരിത്രാതീത കാലം മുതൽ നമ്മുടെ ഇതിഹാസപുരാണങ്ങൾ മുതൽ പരിശോധിച്ചാൽ പോലും കൂടുതലും ലൈംഗികതയുടെ അദ്ധ്യായങ്ങൾ വരച്ചുകാട്ടുന്നത് പ്രസ്താവ്യമാകുന്നു. മുബെയിലും മറ്റ് ചില സംസ്ഥാനങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും കൂടുതൽ വേശ്യ തെരുവുകൾ പ്രവർത്തിച്ചു വരുന്നത് ശ്രദ്ധേയമാണല്ലോ! കേരളത്തിൽ പ്രത്യക്ഷമായി ഇല്ലെങ്കിലും പരോക്ഷമായി മറ്റ് പല രൂപത്തിലും അതുണ്ടെന്നുള്ളത് വിസ്മരിക്കാനാവില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയതോടെ, സാക്ഷരതയിൽ മുന്നിട്ടു നില്ക്കുന്ന കേരളം ലൈംഗിക അടിമത്തത്തിന് കേളീരംഗമാകുന്ന അവസ്ഥ പ്രത്യക്ഷമാകുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് സ്ത്രീകൾ ലൈംഗിക പരവശതയ്ക്ക് പരിഹാരം കാണാൻ, പ്രത്യക്ഷമല്ലെങ്കിലും നൂതന സാങ്കേതികത്വത്തിലൂടെ അവസരം തേടി എത്തുന്നത്. എല്ലാ രാജ്യങ്ങളിലെ മനുഷ്യർക്കും ലൈംഗിക വികാരം എന്നത് ഒരു പോലെയാണ്. അത് എന്തിന് മറച്ച് വെയ്ക്കണം.
ലൈംഗിക സുഖം ഒരനുഭൂതി  
സോഷ്യൽ മീഡിയാ യുടെയും സീരിയലുകളുടെയും കടന്നുകയറ്റം മനുഷ്യരിൽ പൊതുവെ മാനസ്സികമായി പല പരിവർത്തനങ്ങളും വരുത്തിയിട്ടുണ്ടെന്നുളളത് ഒരു യാഥാർത്ഥ്യമാണ്. കഥയായാലും കവിതയായാലും നോവലായാലും സിനിമയായാലും സീരിയലായാലും എന്തിനേറെ പറയുന്നു ഒരു വാർത്തയായാൽ പോലും ജനങ്ങൾ കാണാനും കേൾക്കാനും അറിയാനും ഏറെ ആഗ്രഹിക്കുന്നത് സെക്സ് കലർന്ന പദപ്രയോഗങ്ങളും സീനുകളുമാണ്. കുറച്ച് കാലം മുമ്പ് വരെ ഇതിനൊക്കെ ചില  “റസ്‌ട്രിക്ഷൻസ്” ഉണ്ടായിരുന്നു. ഇപ്പോൾ അത് തീർത്തും ഇല്ലാതായിരിക്കുകയാണ്. മനുഷ്യന് എന്തും ആസ്വദിക്കണമെങ്കിൽ അല്ലെങ്കിൽ, ഉൾക്കൊള്ളണമെങ്കിൽ സെക്സ് ഇല്ലെങ്കിൽ വയ്യെന്നായി. അപ്പോൾ പിന്നെ ഇക്കാര്യത്തിൽ സ്ത്രീകളെ മാത്രം എന്തിന് മാറ്റി നിർത്തണം?
ഏതാനും ദിവസം മുമ്പ് ഒരു സ്ത്രീ സോഷ്യൽ മീഡിയായിൽ ഒരു ചെറുപ്പക്കാരനുമായി പുരുഷ ലൈംഗിക തൊഴിലാളിയെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ആഡിയോ ക്ലിപ്പിംഗ് കേൾക്കാനിടയായി. അതിന്റെ സത്യാവസ്ഥ എന്ത് തന്നെയായാലും ആ സ്ത്രീയുടെ ജിജ്ഞാസയോടുള്ള ചോദ്യങ്ങളും അന്വേഷണങ്ങളും ന്യായീകരണത്തിന് അപ്പുറമായി ഒന്നും തോന്നിയില്ല. ഏറ്റവും സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളിൽ പലരും ലൈംഗിക വികാരം അമർത്തി കഴിയാറുണ്ടെന്ന് കേൾക്കാറുണ്ട്. ഇതേ പോലെ, വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലം ഒന്നിച്ച് ജീവിച്ച് പിന്നെ, ഭർത്താവ് ഗൾഫിലേക്ക് പോയ ഭാര്യമാരുടെ ജീവിതവും. ഒരു കണക്കിന് ചിന്തിച്ചാൽ ഇവരും മനുഷ്യ സ്ത്രീകളല്ലേ? സമ്പന്ന കുടുംബത്തെ നാഥൻമാർക്ക് സമ്പത്ത് മാത്രം ലക്ഷ്യം. ഗൾഫിൽ പോയവർക്ക് ജീവിത ചിന്തകളും. പിന്നെ, ഇവരുടെ ഭാര്യമാരെ എങ്ങനെ കുറ്റം പറയാനാവും?
എല്ലാവരും ഇങ്ങനെയാണെന്ന് പറയുന്നില്ല. ഒരു യാഥാർത്ഥ്യത്തിന്റെ വശം പറഞ്ഞെന്ന് മാത്രം.
സുഖകരമായ ദാമ്പത്യത്തിന്
സംതൃപ്തമായ ഒരു കുടുംബ ജീവിതത്തിന് സെക്സ് വഹിക്കുന്ന പങ്ക് ഒരു പക്ഷേ, മറ്റെന്തിനേക്കാളും വലുതാണ്. അത് ആർക്കും നിഷേധിക്കാനാവില്ല. വിവാഹിതരായ എല്ലാ സ്ത്രീകളും പുരുഷൻമാരും മറ്റ് പുരുഷൻമാരെ അല്ലെങ്കിൽ സ്ത്രീകളെ തേടി പോകുന്നുവെങ്കിൽ അവർക്കിടയിലെ ലൈംഗിക അസമത്വമാണ്. ഒരു സംശയവും വേണ്ട. ചില സ്ത്രീകൾ “ഫ്രിജിഡിറ്റി” അഥവാ ലൈംഗിക മരവിപ്പ് ബാധിച്ചവരാണ്. ഇക്കൂട്ടർക്ക് ഒരു പക്ഷേ, ലൈംഗിക സംതൃപ്തിയെന്ന് പറയുന്നത് അകലെയാണ്. ഇക്കൂട്ടരിൽ ലൈംഗികത ഉറങ്ങി മരവിച്ച് കിടക്കും. അവർ സംതൃപ്തിക്കായി അന്യപുരുഷൻമാരെ തേടി പോവുക സ്വാഭാവികമാണ്.
സോഷ്യൽ മീഡിയായിൽ അടുത്ത കാലത്ത് പുരുഷ ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച സ്ത്രീ ഒരു പക്ഷേ, ഇക്കൂട്ടത്തിൽ ഉണ്ടാവണമെന്നില്ല. എന്നാൽ, ഏത് വിഭാഗത്തിലാണെങ്കിലും ഇവർ പച്ചയായ ഒരു മനുഷ്യ സ്ത്രീയാണ്. പുരുഷ ലൈംഗിക തൊഴിലാളി എന്തു പറയുന്നതും ചെയ്യുന്നതാണോ എന്ന് ഇവർ സാകൂതം ചോദിക്കുന്നു. അതിനർത്ഥം വായനക്കാർക്ക് ഊഹിക്കാമെന്ന് കരുതുന്നു.
ഏതായാലും പുരുഷൻമാർക്ക് ഇപ്പോൾ ഇങ്ങോട്ട് നല്ല അവസരങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമുളള പണവും ലഭിക്കും.
ഇതിൽപ്പരം ആനന്ദലബ്ദിക്ക് ഇനി എന്ത് വേണം!

 

 

- Advertisment -

Most Popular

- Advertisement -

Recent Comments