27 C
Kollam
Tuesday, October 8, 2024
HomeEntertainmentMoviesലോകനിലവാരമുള്ള താരമൂല്യത്തേക്ക് കുതിച്ച് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ; കാത്തിരിപ്പ് രണ്ടര വര്‍ഷം; പുറത്തിറങ്ങാനിരിക്കുന്നത് 3...

ലോകനിലവാരമുള്ള താരമൂല്യത്തേക്ക് കുതിച്ച് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ; കാത്തിരിപ്പ് രണ്ടര വര്‍ഷം; പുറത്തിറങ്ങാനിരിക്കുന്നത് 3 ബ്രഹ്മാണ്ഡ സിനിമകള്‍ ; പൊന്നും വിലയുള്ള സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി പത്മഭൂഷണ്‍ ഭരത് മോഹന്‍ ലാല്‍

കൃത്യമായി സ്‌ക്രിപ്റ്റ് അനലൈസ് ചെയ്തു, പ്ലാന്‍ ചെയ്തു, എല്ലാ മേഖലയിലും ഗവേഷണം നടത്തി ഇറക്കിയാല്‍ മൂന്നും ലോക നിലവാരത്തിലുള്ള ചിത്രങ്ങള്‍ ആയി മാറിയേക്കാം. എല്ലാത്തിലുമുപരി മലയാള സിനിമാ വ്യവസായം ഇന്ത്യയുടെ അല്ല ലോകത്തിന്റെ നെറുകയില്‍ തന്നെ മുത്താന്‍ പറ്റിയ വണ്ണം ആമ്പിയര്‍ ഉള്ള മൂന്ന് ജിഗാ ബജറ്റ് ചിത്രങ്ങള്‍ . സിനിമ എന്തെന്നും അതെങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്നും അറിയാവുന്ന ക്രൂ മെമ്പേഴ്‌സ്. ലാലിസം ഇതാ ലോകത്തിന്റെ അതിരുകള്‍ താണ്ടാനൊരുങ്ങു. പ്രൊഫഷണലിസത്തിന്റെ പര്യായമായ മോഹന്‍ലാലിനെ ഇനി ഒരു പക്ഷെ നിങ്ങള്‍ കാണുക ഒരു പക്ഷെ ഓസ്‌കാര്‍ വേദികളിലായിരിക്കും. ഫ്രാക്ഷന്‍ ഓഫ് എ സെക്കന്റ് നിങ്ങളെ വിസ്മയത്തിലേക്ക് വലിച്ചെറിയാനൊരുങ്ങുന്ന ആ മൂന്ന് ചിത്രങ്ങള്‍ ഇവയാണ്.

1. മരക്കാര്‍ – അറബിക്കടലിന്റെ സിംഹം

മലയാളത്തില്‍ ഇതുവരെ ഉള്ളതില്‍ ഏറ്റവും വലിയ മുടക്കുമുതലായ 100 കോടി രൂപയില്‍ ഇന്ത്യയിലെ തന്നെ വിലപിടിപ്പുള്ള സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ലോകമൊട്ടാകെ വൈഡ് റീലീസിനൊരുങ്ങുകയാണ് ഈ ചിത്രം. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രഭു, സിദ്ദിഖ്, മുകേഷ്, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ് എന്നീ പ്രമുഖ നടന്മാരും അണിനിരക്കുന്ന ചിത്രം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ട്ടി കുരുവിള, ഡോക്ടര്‍ റോയ് സി ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് പുറത്തിറങ്ങാനിരിക്കുന്ന

2. L2 E.M.B.U.R.A.A.N

മലയാളത്തില്‍ ഇതുവരെയുള്ള എല്ലാ പണംവാരി ചിത്രങ്ങളുടെയും റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മലയാളത്തിലെ തന്നെ ആദ്യ 200 കോടി കളക്ഷന്‍ നേടിയ ലൂസിഫെര്‍ എന്ന പ്രിത്വിരാജ് സംവീധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം പതിപ്പ് . മോഹന്‍ലാല്‍ 2.0 എന്നു പറയാവുന്ന ചിത്രം . L2 E.M.B.U.R.A.A.N .
3. ബാര്‍റോസ്സ് – ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമസ് ട്രേഷര്‍.

ഇന്ത്യ ഒട്ടാകെ തന്നെ കാത്തിരിക്കുന്ന ചിത്രം ആണ് ബാര്‍റോസ്സ്. ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ നടന്മാരില്‍ മുന്‍പന്തിയിലുള്ള കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബാര്‍റോസ്സ്. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ലോകോത്തര തുടര്‍ക്കഥ ആയിരിക്കും ബാര്‍റോസ്സ്. കാത്തിരിക്കൂ ഈ ചിത്രങ്ങളുടെ വരവിനായി….

- Advertisment -

Most Popular

- Advertisement -

Recent Comments