ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ധമാക്ക റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20 ന് തീയേറ്ററുകളിലെത്തും.
ബാലതാരമായി മലയാള സിനിമയിലെത്തിയ അരുണ്‍ കുമാറാണ് ചിത്രത്തിലെ നായകന്‍. 1983 എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നിക്കി ഗില്‍റാണിയാണ് നായിക.
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാമ് ‘ധമാക്ക’. മുകേഷ്, ഉര്‍വ്വശി, ഇന്നസെന്റ്, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, സലിം കുമാര്‍, ഷാലിന്‍ സോയ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.