1978ൽ പുനലൂർ തൂക്കുപാലത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് ഒരു സിനിമ ചിത്രീകരിച്ചു. ‘ഇവൾ നാടോടി’ എന്നായിരുന്നു സിനിമയുടെ പേര്. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന ഡോ.ഷാജഹാനായിരുന്നു നിർമാതാവ്. ഹെലികോപ്റ്ററിലെ ഒരു സംഘട്ടനരംഗവും തുടർന്ന് തൂക്കുപാലത്തിനു മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്ററിൽനിന്ന് വില്ലനെ കല്ലടയാറ്റിലേക്ക് എറിയുന്ന ദൃശ്യവുമാണ് ചിത്രീകരിച്ചത്.
അഭിനേതാക്കളായ സുകുമാരൻ, ജയഭാരതി, കെ പി ഉമ്മർ എന്നിവർ ഹെലികോപ്റ്ററിലുണ്ടായിരുന്നു. ആറ്റിലേക്കെറിഞ്ഞത് വില്ലനായി അഭിനയിച്ച ഉമ്മറിന്റെ ഡ്യൂപ്പിനെയാണ്. അത്യന്തം സാഹസികമായി നടത്തിയ ചിത്രീകരണം കാണാൻ വൻ ജനക്കൂട്ടമായിരുന്നു. ഗാനഗന്ധർവൻ യേശുദാസിൻ്റെ ഹിറ്റ്ഗാനങ്ങളിലൊന്നായ ‘പറന്നുപറന്നുപോ… മറന്നു മറന്നുപോ…’ എന്ന ഗാനം ഈ ചിത്രത്തിലേതാണ്.
![](https://samanwayam.com/wp-content/uploads/2021/11/logo.png)