കൊല്ലം ആശ്രാമം മൈതാനിയിൽ വാക്ക് – വേയോട് അനുബന്ധിച്ച് നിർമ്മിച്ച മണ്ഡപങ്ങളും ഓപ്പൺ എയർ തിയേറ്ററും നാശം നേരിടുന്നു.
36.70 ലക്ഷം രൂപാ വിനിയോഗിച്ചാണ് ഇവ നിർമ്മിച്ചിട്ടുള്ളത്.
2004 മേയ് 30 ന് അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന കടവൂർ ശിവദാസനാണ് ഉത്ഘാടനം നിർവ്വഹിച്ചത്.
സർക്കാരിന്റെ ഫണ്ട് എങ്ങനെ പാഴാക്കാം എന്നതിന്റെ തെളിവാണ് ഈ സ്മാരകങ്ങൾ.
എം എൽ എ ഫണ്ട് വിനിയോഗിച്ച് അന്നത്തെ തൊഴിൽ മന്ത്രിയായിരുന്ന ബാബു ദിവാകരന്റെ ശ്രമഫലത്തിൽ തീർത്തതാണ് ഈ സ്മാരകങ്ങൾ.
കണക്കും പ്രകാരം സർക്കാർ വക 15 ലക്ഷവും നാഷണൽ സേവിംഗ്സ് ഡി ഡി എഫ് 11 ലക്ഷവും ഡി റ്റി പി സി കൊല്ലം വക 10.70 ലക്ഷം രൂപ വിനിയോഗിച്ചുമാണ് ഇവ നിർമ്മിച്ചിട്ടുള്ളത്.
മണ്ഡപങ്ങളും ഓപ്പൺ എയർ തിയേറ്റർ കൂടാതെ, കിയോസ്ക്ക് , 2040 മീറ്റർ നീളത്തിൽ നടപ്പാത, സൈൻ ബോർഡ്, ഹോഡിംഗ്സുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവയും ഉണ്ട്.
പദ്ധതി ഡി റ്റി പി സി കൊല്ലത്തിന്റേതാണ്.
ഇവയെല്ലാം ഇന്ന് അക്ഷരാർത്ഥത്തിൽ നാശം നേരിട്ടിരിക്കുകയാണ്.
മണ്ഡപങ്ങളിൽ പകലും രാത്രിയും സാമൂഹ്യ വിരുദ്ധ താവളമാണ്.
ഓപ്പൺ എയർ തിയേറ്ററിന്റെ ഒരു വശം മാത്രമായുള്ള മേൽക്കൂരയെല്ലാം തകർന്ന അവസ്ഥയിലാണ്.
കൂടാതെ, ചുറ്റും കാട് കയറി കിടക്കുകയാണ്.
ഏതു സമയവും നായ്ക്കളുടെ ശല്യവുമാണ്.
കിയോസ്ക്ക് എവിടാണെന്ന് ഒരു ധാരണയുമില്ല.
നടപ്പാത പല ഭാഗത്തും തകർന്ന് കിടക്കുകയാണ്.
സൈൻ ബോർഡുകളുമില്ല. ഹോർഡിംഗ്സുമില്ല.
വൈദ്യുത പോസ്റ്റിന്റെ അവശിഷ്ടങ്ങൾ അങ്ങിങ്ങായി കാണാം.
ആര് ആരോടാണ് പഴി ചാരേണ്ടത് !