25.1 C
Kollam
Sunday, December 22, 2024
HomeMost Viewedകേരളത്തിൽ ബി ജെ പി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇടത് വലത് മുന്നണികൾക്കെതിരെ...

കേരളത്തിൽ ബി ജെ പി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇടത് വലത് മുന്നണികൾക്കെതിരെ രൂക്ഷ വിമർശനം

കേരളത്തിൽ ജനങ്ങൾ ബി ജെ പി യെ അധികാരത്തിലേറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയായിരുന്നു.
ഇടത്, വലത് മുന്നണികൾക്കെതിരെ മോദി രൂക്ഷ വിമർശനം നടത്തി.
കമ്മ്യൂണിസം കാട്ടുതീ പോലെയാണ്. അത് എല്ലാവരെയും വിഴുങ്ങി കളയും . കമ്മ്യൂണിസത്തെ ലോകം തള്ളിക്കളഞ്ഞതാണ്. അതിന്റെ പ്രത്യയ ശാസ്ത്രവും ജനവിരുദ്ധമാണ്.
ദുർഭരണത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ ജനങ്ങൾ ഇവിടെ പ്രതികരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇവിടെ ജനങ്ങൾ ബി ജെ പി യെ അധികാരത്തിലേറ്റുമെന്നും മോദി പറഞ്ഞു.
കൈകൾ മുകളിലേക്കുയർത്തി ,’സ്വാമിയെ ശരണമയ്യപ്പാ’ എന്ന് വിളിച്ചായിരുന്നു മോദിയുടെ പ്രസംഗത്തിന്റെ തുടക്കം.
ദു:ഖ വെള്ളിയാഴ്ചയുടെ പ്രത്യേകതയും ഓർമ്മപ്പെടുത്തി.
സാഹോദര്യത്തിന്റെയും ആത്മീയതയുടെയും നാടായ കേരളത്തിൽ എത്തിയതിൽ മോദി ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചു.
- Advertisment -

Most Popular

- Advertisement -

Recent Comments