25.8 C
Kollam
Monday, December 23, 2024
HomeMost Viewedആത്മഹത്യാക്കുറിപ്പിൽ 'ഞാൻ കിണറ്റിലുണ്ടാകും' ; കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആത്മഹത്യാക്കുറിപ്പിൽ ‘ഞാൻ കിണറ്റിലുണ്ടാകും’ ; കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ മേബിള്‍ ജോസഫിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 46 വയസ്സായിരുന്നു. കുരീപ്പുഴ കോണ്‍വെന്റിലെ കിണറ്റിലാണ് മേബിള്‍ ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയാണ് സിസ്റ്റര്‍ മേബിള്‍ ജോസഫ്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്
താന്‍ കിണറ്റില്‍ ഉണ്ടാകും എന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത് .  ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ജീവനൊടുക്കുന്നത് എന്നും തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ആരുടേയും പ്രേരണ മൂലമല്ല ആത്മഹത്യയെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
സിസ്റ്റര്‍ മേബിള്‍ രാവിലെ പതിവ് പ്രാര്‍ത്ഥനയ്ക്ക് എത്താത്തതിനെ തുടര്‍ന്ന് മഠത്തിലുളള മറ്റുളളവര്‍ നടത്തിയ അന്വേഷണത്തിലാണ് മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിണറ്റില്‍ മേബിള്‍ ജോസഫിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഒരു മാസം മുമ്പാണ് സിസ്റ്റര്‍ മേബിള്‍ ഈ കോണ്‍വന്റിലേക്ക് എത്തിയതെന്നാണ് വിവരം .
 ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം  ഊർജ്ജിതപ്പെടുത്തി.
- Advertisment -

Most Popular

- Advertisement -

Recent Comments