സോളാർ കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്മ ജിസ്ട്രേറ്റിന്റേതാണ് വിധി. ഇന്ന് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. ചതി,വഞ്ചന,ആൾമാറാട്ടം, തുടങ്ങിയ വകുപ്പുകൾക്കാണ് ശിക്ഷ വിധിക്കുന്നത് .
സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു
സരിത കേസിലെ രണ്ടാം പ്രതിയാണ് . ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായില്ല
മൂന്നാം പ്രതി മണി മോനെ വെറുതെവിട്ടു. സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശിയായ അബ്ദുൾ മജീദിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.