ബംഗാൾ ഉൾക്കടലിൽ ജൂൺ പതിനൊന്നോടെ ന്യൂനമർദ്ദ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാതയിൽ ഉൾപ്പെടുമെന്നും അധികൃതർ വിലയിരുത്തി. ഈ പശ്ചാത്തലത്തിൽ ഇന്നും നാളെയും കേരളത്തിൽ കാലവർഷം സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ നാളെ മഴമുന്നറിയിപ്പുണ്ട്. ഈ മാസം 8ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യതയുള്ളത്. അതുകൊണ്ട് കേരള തീരത്തു മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.