25.7 C
Kollam
Saturday, November 15, 2025
HomeNewsCrimeദളിത്‌ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തുകൊന്നു ; ഡൽഹി ഗുഡ്‌ഗാവിലാണ് സംഭവം

ദളിത്‌ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തുകൊന്നു ; ഡൽഹി ഗുഡ്‌ഗാവിലാണ് സംഭവം

ഡൽഹി ഗുഡ്‌ഗാവിൽ പതിമൂന്നുകാരിയായ ദളിത്‌ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്നു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ ഭൂവുടമയുടെ ബന്ധു പ്രവീൺകുമാറിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ 17ന്‌ ഭൂവുടമയുടെ ബന്ധുവിന്റെ വീട്ടിലേക്ക്‌ പെൺകുട്ടിയെ കൊണ്ടുപോയതായിരുന്നു. 23നാണ്‌ പെൺകുട്ടി മരിച്ചതായി പിതാവിനെ അറിയിച്ചത്‌.
മൃതദേഹം അന്ന്‌ രാത്രിയിൽ പെൺകുട്ടിയുടെ നരേലയിലുള്ള വീട്ടിൽ കൊണ്ടുവന്ന്‌ സംസ്‌കരിക്കാനായി നിർബന്ധിച്ചു. സംശയംതോന്നിയ പിതാവ്‌ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ്‌ എത്തി മൃതദേഹം ജഹാൻഗീർപുരിയിലെ ആശുപത്രിയിലേക്ക്‌ മാറ്റി. പ്രവീൺകുമാറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌ പോസ്‌റ്റ്‌മോർട്ടത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയതാണെന്ന്‌ തെളിഞ്ഞതിനെ തുടർന്നാണ്‌.

- Advertisment -

Most Popular

- Advertisement -

Recent Comments