25.5 C
Kollam
Saturday, November 15, 2025
HomeMost Viewedബൈക്കിൽ മദ്യവില്പന നടത്തിയ വിഴിഞ്ഞം സ്വദേശി എക്‌സൈസിന്റെ പിടിയില്‍

ബൈക്കിൽ മദ്യവില്പന നടത്തിയ വിഴിഞ്ഞം സ്വദേശി എക്‌സൈസിന്റെ പിടിയില്‍

ബൈക്കിൽ വച്ച് മദ്യവില്പന നടത്തിയയാള്‍ പിടിയില്‍. വിഴിഞ്ഞം മുക്കോല സ്വദേശി പ്രദീപിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും 50 ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 1500 രൂപയും നെയ്യാറ്റിൻകര എക്സൈസ് പിടിച്ചെടുത്തു. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ പത്മകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, ഹർഷകുമാർ, പ്രസന്നൻ, അനീഷ്, സതീഷ്കുമാർ, ഡ്രൈവർ സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments