28 C
Kollam
Wednesday, March 4, 2026
HomeMost Viewedഓമനപ്പുഴയിലെ പൊഴിയിൽ വീണ് സഹോദരങ്ങൾ മുങ്ങി മരിച്ചു

ഓമനപ്പുഴയിലെ പൊഴിയിൽ വീണ് സഹോദരങ്ങൾ മുങ്ങി മരിച്ചു

മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. വൈകിട്ട് 6 മണി കഴിഞ്ഞ് നെപ്പോളിയന്റെ വീടിനടുത്തുള്ള പൊഴിയിൽ കുട്ടികൾ വീണതായാണ് വിവരം. പുലിമുട്ട് നിർമാണം നടക്കുന്നതു കാണാനായി കുട്ടികൾ അവിടേയ്ക്ക് പോയെന്നാണ് നിഗമനം. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചപ്പോഴാണ് അപകടവിവരം നാട്ടുകാർ അറിഞ്ഞത്. വെള്ളത്തിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.നെപ്പോളിയൻ മത്സ്യത്തൊഴിലാളിയാണ്. കുട്ടികളുടെ അമ്മ ആൻ മരിയ കുവൈത്തിൽ നഴ്സാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments