നവരാത്രിക്ക് ചൈതന്യം പകര്‍ന്നുകൊണ്ട് എല്ലാ കുടുംബങ്ങളും തമ്മില്‍ മതത്തിനും
ജാതിക്കും അധീതമായി പരസ്പരബന്ധവും സൗഹാര്‍ദ്ധവും പുതുക്കാന്‍ ബൊമ്മക്കൊലു വേദിയാകുന്നു.
ബ്രാഹ്മണ വീടുകളിലും സമൂഹ മഠത്തിലും സ്ത്രീകളെയും കുട്ടികളെയും സ്വീകരിച്ചു പലഹാരങ്ങളും, കുങ്കുമ ചെപ്പ് മുതലായ മംഗല ദ്രവ്യങ്ങളും കൈമാറുന്ന സമ്പ്രദായം നവരാത്രിയുടെ പ്രത്യേകതയാണ്.