26.7 C
Kollam
Thursday, July 24, 2025
HomeMost Viewedറബര്‍ ഷീറ്റടിക്കുന്നതിനിടെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി; യുവതിയ്ക്ക് ദാരുണാന്ത്യം

റബര്‍ ഷീറ്റടിക്കുന്നതിനിടെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി; യുവതിയ്ക്ക് ദാരുണാന്ത്യം

റബര്‍ ഷീറ്റടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ചികിത്സയിലിരുന്ന യുവതി മരിച്ചു. കോഴിക്കോട് ചാത്തമംഗലം കട്ടാങ്ങല്‍ പേട്ടുംതടയില്‍ ജിഷയാണ് (38) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്.തുടര്‍ന്ന് സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments