29 C
Kollam
Sunday, December 22, 2024
HomeMost Viewedവിഴിഞ്ഞം തുറമുഖ സമരം; രാപകൽ സമരം തുടരുന്നു

വിഴിഞ്ഞം തുറമുഖ സമരം; രാപകൽ സമരം തുടരുന്നു

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരേ,ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം, ഇന്ന് രണ്ടാം ദിവസത്തിലേക്ക്.പൂവാർ, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നത്. 31 വരെ സമരം തുടരാനാണ് തീരുമാനം. തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തുമെന്നാണ് അറിയിപ്പ്.

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധ സമരം.

- Advertisment -

Most Popular

- Advertisement -

Recent Comments