26.2 C
Kollam
Sunday, December 22, 2024
HomeNewsഞങ്ങള്‍ ഒഴിയാന്‍ തയ്യാറല്ല; മരടിലെ ഫ്‌ലാറ്റുടമകള്‍ ; പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

ഞങ്ങള്‍ ഒഴിയാന്‍ തയ്യാറല്ല; മരടിലെ ഫ്‌ലാറ്റുടമകള്‍ ; പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

ഞങ്ങള്‍ ഒഴിയാന്‍ തയ്യാറല്ല; മരടിലെ ഫ്‌ലാറ്റുടമകള്‍ ; പിന്തുണയുമായി രാഷ്ട മണിക്കൂറുകള്‍മാത്രം അവശേഷിക്കെ മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിരിക്കുകയാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. സിപിഎമ്മും കോണ്‍ഗ്രസും ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളാണ് ഫ്‌ലാറ്റുടമകള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. രാവിലെ ഫ്‌ലാറ്റിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉടമകളുമായി നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തി.

ഫ്‌ലാറ്റ് പൊളിച്ചുമാറ്റുന്നതിന് എതിരെ നടക്കുന്ന സമരങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൂര്‍ണ്ണ പിന്തുണയും നല്‍കി. ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കി. നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ തര്‍ക്കം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു.

രജിസ്‌ട്രേഷന്‍ അടക്കം നടപടികളെല്ലാം പൂര്‍ത്തിയാക്കി ഫ്‌ലാറ്റ് വാങ്ങി താമസിക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കുന്നത് വിചിത്രമായ കാര്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. ഫ്‌ലാറ്റ് ഉടമകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് സുപ്രീംകോടതി വിധി. ഒറ്റക്ക് ഇറങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സിപിഎം ഒപ്പമുണ്ടാകുമെന്നും സമരക്കാരോട് ഉറപ്പ് നല്‍കി കോടിയേരി മടങ്ങി.

- Advertisment -

Most Popular

- Advertisement -

Recent Comments