28 C
Kollam
Thursday, December 5, 2024
HomeNewsഅഞ്ചു ജില്ലകളിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ മുന്‍ എം.എല്‍.എ എംപിമാര്‍ നിശ്ചയിച്ചവര്‍ ; കോണ്‍ഗ്രസ് നിര ഇങ്ങനെ...

അഞ്ചു ജില്ലകളിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ മുന്‍ എം.എല്‍.എ എംപിമാര്‍ നിശ്ചയിച്ചവര്‍ ; കോണ്‍ഗ്രസ് നിര ഇങ്ങനെ ; വട്ടിയൂര്‍ക്കാവ്-പീതാംബര കുറുപ്പ്, കോന്നി-റോബിന്‍ പീറ്റര്‍, അരൂര്‍-അഡ്വ: എസ്. രാജേഷ്, എറണാകുളം- ടി.ജെ വിനോദ്; മുതിര്‍ന്നനേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥിക പട്ടിക തയ്യാറായി. മുതിര്‍ന്നനേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ച്ചക്കൊടുവിലാണ് അന്തിമപട്ടിക തീരുമാനിച്ചത്. അന്തിമ തീരുമാനമെടുക്കുന്നതിന് വേണ്ടി പട്ടിക ഹൈക്കമാര്‍ഡിന് അയച്ചു.
വട്ടിയൂര്‍ക്കാവ്-മുന്‍ എം.പി പീതാംബരകുറുപ്പ്, കോന്നി- റോബിന്‍ പീറ്റര്‍, അരൂര്‍-അഡ്വ: എസ്. രാജേഷ്, എറണാകുളം- ടി.ജെ വിനോദ് എന്നിവരെയാണ് കേരള നേതൃത്വം സ്ഥാനാര്‍ത്ഥികളായി നിര്‍ദേശിച്ചത്. ഈ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ ഇവര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കെ. മുരളീധരന്റെ പിന്തുണയാണ് പീതാംബര കുറുപ്പിന് വട്ടിയൂര്‍ക്കാവില്‍ തുണയായത്. അടൂര്‍ പ്രകാശ് പിന്തുണച്ച റോബിന്‍ പീറ്ററിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് കോന്നിയില്‍ കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. അഡ്വ.എസ് രാജേഷിന് അരൂരില്‍. മുന്‍ എം.എല്‍.എയും ഇപ്പോല്‍ എം.പിയുമായ ഹൈബി ഈഡന്റെ പിന്തുണയാണ് ടി.ജെ വിനോദിന് ഗുണകരമായത്.

 

- Advertisment -

Most Popular

- Advertisement -

Recent Comments