26.5 C
Kollam
Thursday, December 26, 2024
HomeNewsവട്ടിയൂര്‍ക്കാവില്‍ കുമ്മനം നിന്നെങ്കില്‍ സിപിഎം ഇക്കുറിയും മൂന്നാം സ്ഥാനത്തായേനെ ; തെളിവുകള്‍ നിരത്തി കെ മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ കുമ്മനം നിന്നെങ്കില്‍ സിപിഎം ഇക്കുറിയും മൂന്നാം സ്ഥാനത്തായേനെ ; തെളിവുകള്‍ നിരത്തി കെ മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചെങ്കില്‍ ഇക്കുറിയും സിപിഎം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടിവന്നേനെ എന്ന് കെ മുരളീധരന്‍. തെളിവുകള്‍ നിരത്തിയാണ് കെ മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.ബി.ജെ.പിയ്ക്ക് കേരളത്തില്‍ വിജയസാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് . അവരുടെ ഏറ്റവും സീനിയേഴ്സ് മത്സരിച്ചുകൊണ്ടിരുന്ന നിയോജക മണ്ഡലമാണ് ഇത്. 2011ല്‍ വി.വി.രാജേഷ് മത്സരിച്ചു. അന്ന് ബി.ജെ.പിയ്ക്ക് കിട്ടിയ വോട്ട് വെറും 13000 മാത്രം. 2014ല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടായിരത്തിലധികം വോട്ടിന്റെ ലീഡാണ് അവര്‍ക്കിവിടെ കിട്ടിയത്. ലീഡ് വര്‍ധിച്ചപ്പോള്‍ ഇത് വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ അവര്‍ക്കു നല്‍കി. മാത്രമല്ല ലോക്കല്‍ ബോഡി ഇലക്ഷനില്‍ ഒമ്പതോളം കൗണ്‍സിലര്‍മാരും ബി.ജെ.പിക്കുണ്ടായി. തോറ്റിടത്തു തന്നെ നേരിയ മാര്‍ജിനിലായിരുന്നു.

പലയിടത്തും രണ്ടാമതുമെത്തി. അതുകൊണ്ട് ഒരു സീനിയര്‍മോസ്റ്റ് ആളെ നിറുത്തിയാല്‍ ജയിക്കാം എന്ന പ്രതീക്ഷയിലാണ് കുമ്മനത്തെ പിന്നീട് നിറുത്തുന്നത്.അവരു നോക്കിയപ്പോള്‍ പതിമൂവായിരം വോട്ട് ആ ഇലക്ഷനില്‍ നാല്‍പ്പത്തിമൂവായിരമായി പതിന്‍ മടങ്ങ് വര്‍ധനവ്. മാത്രമല്ല ബിജെപി രണ്ടാം സ്ഥാനത്തു വന്നു. ഇടതുപക്ഷം രംഗത്തു നിന്നും അപ്രത്യക്ഷമായി . പിന്നീട്
മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലായി. വീണ്ടും ലോക്സഭ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ നാല്‍പ്പത്തിമൂവായിരം അന്‍പതിനായിരമായി ബി.ജെ.പിയുടെ വോട്ട്. വോട്ട് കൂടുകയും കുറയുകയുമാണ് കോണ്‍ഗ്രസിന് ഉണ്ടായതെങ്കില്‍ ബി.ജെ.പി സ്റ്റെപ്പ് ബൈ സ്റ്റെപ്പായി മുകളിലേക്ക് പോയി. അങ്ങനെയൊരു നിയോജക മണ്ഡലത്തില്‍ കുമ്മനം മത്സരിക്കാമെന്ന് സമ്മതിച്ച ശേഷം സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കുവാണ്.

എന്താകും സ്ഥിതിയെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മറിച്ച് കുമ്മനം ആയിരുന്നു സ്ഥാനാര്‍ഥിയെങ്കിലും ഇക്കുറിയും മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ആയേനെ മുരളീധരന്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments