ചൈനീസ് പ്രസിഡന്റുമായുള്ള ഉച്ചകോടിക്കായി മഹാബലി പുരത്തെത്തിയ പ്രധാനമന്ത്രിയുടെ രണ്ടാം ദിനം ആരംഭിച്ചത് ശുചിത്വ സന്ദേശത്തോടെ. മഹാബലി പുരത്തെ ബീച്ച് വൃത്തിയാക്കി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാത നടത്തം തുടര്‍ന്നത്. ട്വിറ്ററില്‍ പ്രധാനമന്ത്രി ചിത്രം പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായിട്ടുണ്ട്. ബിയര്‍ കുപ്പികളും പ്ലാസ്റ്റിക് ചപ്പു ചവറുകളും പ്രധാനമന്ത്രി കൂടയിലാക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. പൊതു സ്ഥലങ്ങള്‍ വൃത്തിയായും വെടിപ്പായും സൂക്ഷിക്കണമെന്ന സന്ദേശവും പ്രധാനമന്ത്രി നല്‍കുന്നുണ്ട്.