25.2 C
Kollam
Wednesday, February 5, 2025
HomeNewsപോളിങ് മെച്ചപ്പെടുന്നു ; അരൂരും മഞ്ചേശ്വരവും മുന്നില്‍ ; കിതച്ച് കിതച്ച് എറണാകുളം ; ഉച്ച...

പോളിങ് മെച്ചപ്പെടുന്നു ; അരൂരും മഞ്ചേശ്വരവും മുന്നില്‍ ; കിതച്ച് കിതച്ച് എറണാകുളം ; ഉച്ച വരെ ഇവിടെ പോളിങ് 21 ശതമാനം മാത്രം

മഴ കളി തുടങ്ങിയതോടെ മന്ദഗതിയിലായ പോളിങ് നേരിയ ശമനം വന്ന സാഹചര്യത്തില്‍ അല്‍പം പുരോഗതി പ്രാപിച്ചു. എന്നാല്‍ എറണാകുളത്ത് കാര്യങ്ങള്‍ പിന്നിലാണെന്നാണ് റിപോര്‍ട്ടുകള്‍ ലഭിക്കുന്നത്. എറണാകുളത്ത് ഇതുവരെ 21 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷം കനത്ത മഴ ഉണ്ടാകുമെന്ന പ്രവചനം വന്നതോടെ പരമാവധി പേരെ പോളിങ്ങിന് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികളെല്ലാം. എന്നാല്‍ മിക്ക റോഡുകളും വെള്ളത്തില്‍ മുങ്ങിയതും ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വോട്ടര്‍മാരെ നിസ്സംഗരാക്കുന്നു. അതേസമയം , മഴ ഭീഷണി ഒഴിഞ്ഞു നില്കുന്നത് മഞ്ചേശ്വരത്ത് വോട്ടിങ് ഉഷാറാകുന്നതിന് കാരണമായി. ഇതുവരെ 36 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അരൂരില്‍ 37 ശതമാനവും കോന്നിയില്‍ 35 ശതമാനവുമാണ് പോളിങ്. എന്നാല്‍ വാശിയേറിയ പോരാട്ടം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ഇതുവരെ 31 ശതമാനമാണ് പോളിംഗ്.

- Advertisment -

Most Popular

- Advertisement -

Recent Comments