23.8 C
Kollam
Friday, February 13, 2026
HomeNewsമഞ്ചേശ്വരത്ത് കള്ള വോട്ട്

മഞ്ചേശ്വരത്ത് കള്ള വോട്ട്

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പില്‍ കളളവോട്ട് നടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. 42ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന യുവതിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അവര്‍ക്ക് ഈ ബൂത്തില്‍ വോട്ടില്ല. നബീസ എന്ന പേരിലുള്ള മറ്റൊരാളുടെ വോട്ട് ചെയ്യുന്നതിനാണ് ഇവര്‍ വന്നതെന്നാണ് സൂചന.

പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ലീപ്പുമായി ആണ് ഇവര്‍ ബൂത്തില്‍ എത്തിയത്. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചു വരികയാണ്. ചോദ്യം ചെയ്യല്‍ തുടരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments